November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇന്ത്യക്കാരുടെ വിസയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കും: കാനഡ ഹൈക്കമ്മീഷൻ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കനേഡിയൻ വിസകൾക്കായി ദീർഘനാളത്തെ കാത്തിരിപ്പ് ഇന്ത്യക്കാർക്ക് നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കാനഡയിലെ ഹൈക്കമ്മീഷൻ അറിയിച്ചു.

ആഗോളതലത്തിൽ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്കുള്ള നിലവിലെ പ്രോസസ്സിംഗ് സമയം 12 ആഴ്ചയാണെന്നും, ഓരോ ആഴ്ചയും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുന്നുണ്ടെന്നും, കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും കനേഡിയൻ ഹൈക്കമ്മീഷൻ പറഞ്ഞു.

2022-ൽ ഇന്ത്യയിൽ വിസ പ്രോസസ്സിംഗ് സമയം കൂടുതലാണ്, ഈ ഘട്ടത്തിൽ വിസ അപേക്ഷകളുടെ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിന് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയുന്നില്ലെങ്കിൽ പുതിയ ഓപ്ഷനുകൾ ചർച്ച ചെയ്യാൻ കാനഡയിലെ അവരുടെ നിയുക്ത പഠന സ്ഥാപനവുമായി ബന്ധപ്പെടാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും കനേഡിയൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു.

About The Author

error: Content is protected !!