November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് ജോലി വാഗ്ദ്ധാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് ജോലി വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നത് തുടർക്കഥയാകുന്നു. കാനഡയിൽ എം‌എസ്‌സി ക്രൂയിസിൽ റിസപ്ഷൻ ജോലി വാഗ്ദ്ധാനം ചെയ്ത് മുംബൈ സ്വദേശിയിയായ ഇന്ത്യൻ യുവതിയിൽ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ന്യൂ പൻവേലിൽ നിന്നുള്ള 28 കാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്. നവി മുംബൈ വാഷിയിലെ ഹോട്ടലിൽ റിസെപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന യുവതിയെ ഹോട്ടലിലെ സ്ഥിരം സന്ദർശകനായ പ്രതി വ്യാജ ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു.

യുവതിക്ക് പ്രതി കാനഡയിൽ ഒരു ക്രൂയിസിൽ റിസപ്ഷനിസ്റ്റിന്റെ ജോലി വാഗ്ദ്ധാനം ചെയ്തിരുന്നു. മെഡിക്കൽ ഫീസ്, ഡോക്യുമെന്റേഷൻ, കാനഡയിലേക്കുള്ള വിമാന ടിക്കറ്റുകൾ എന്നിവയുടെ പേയ്‌മെന്റിന്റെ മറവിൽ രണ്ട് ലക്ഷം രൂപ കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 10 നും നവംബർ 11 നും ഇടയിലാണ് സംഭവം നടന്നത്.

എന്നാൽ, കഴിഞ്ഞ ആഴ്ചയാണ് യുവതി പരാതി നൽകിയത് തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയുകയും ചെയ്‌തു. താൻ ഒരു ബാങ്കറാണെന്നും വിദേശത്തെ ബാങ്കുകളിൽ ജോലി റിക്രൂട്ട്‌മെന്റ് ബിസിനസ്സ് നടത്തിയിരുന്നതായും പ്രതി വെളിപ്പെടുത്തിയിരുന്നു, കൂടാതെ ബയോഡാറ്റ അയക്കാൻ ആവശ്യപ്പെടും തുടർന്ന് കാനഡയിലെ എം‌എസ്‌സി ക്രൂയിസിൽ റിസപ്ഷൻ ജോലിക്ക് തിരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു. ഇതിന്റെ മറവിൽ പ്രതി മെഡിക്കൽ ഫീസും ഡോക്യുമെന്റേഷനും ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്ജും ആവശ്യമാണെന്ന വ്യാജേന യുവതിയിൽ നിന്ന് പണം കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

About The Author

error: Content is protected !!