https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
ടൊറന്റോ ഫയർ സ്റ്റേഷനിൽ നിന്ന് ഫയർ ട്രക്ക് മോഷ്ടിച്ചതിന് 28 കാരിയായ യുവതി കസ്റ്റഡിയിലാണെന്ന് ടൊറന്റോ പോലീസ് പറഞ്ഞു. വുഡ്‌ബൈൻ അവന്യൂവിനടുത്തുള്ള ക്യൂൻ സ്ട്രീറ്റ് ഈസ്റ്റിലെ ടൊറന്റോ ഫയർ സ്റ്റേഷൻ 227 ൽ വ്യാഴാഴ്ച പുലർച്ചെ 4:51 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
അഗ്നിശമന സേനയുടെ വാഹനം മോഷണം പോയതായാണ് ആദ്യം റിപ്പോർട്ടുകൾ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർ സ്റ്റേഷന്റെ ഗാരേജിന്റെ വാതിൽ തകർത്താണ് ഫയർ ട്രക്ക് പുറത്തേക്ക് കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഏതാനും കിലോമീറ്റർ ഫയർ ട്രക്ക് ഓടിക്കുകയും അൺവിൻ അവന്യൂവിന്റെ അടുത്തുള്ള തടാകത്തിനടുത്തുനിന്നാണ് ഫയർ ട്രക്ക് പിന്നീട് കണ്ടെത്തുകയും ചെയ്തത്. യുവതി കസ്റ്റഡിയിലാണെന്നും അവർക്കെതിരെയുള്ള കുറ്റങ്ങൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. അഗ്നിശമന സേനയുടെ ഗാരേജിന്റെ വാതിലിന് ഒഴികെ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു