November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മോദിയെ ഉപദേശിച്ച ട്രൂഡോ ഇപ്പോൾ എവിടെ? എന്തുകൊണ്ട് ട്രൂഡോ വിമർശിക്കപ്പെടുന്നു.

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ഇന്ത്യയിലെ കർഷക സമരത്തിൽ മോദിയെ ഉപദേശിച്ച ട്രൂഡോ ഇപ്പോൾ എവിടെ? ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധം നേരിടാൻ ട്രൂഡോ മോദിയെ മാതൃകയാക്കണമെന്ന് കാനഡ ഇന്ത്യ ഗ്ലോബൽ ഫോറം തുറന്നടിച്ചു. ഫ്രീഡം കൺവോയ് 2022 എന്ന പേരിൽ കാനഡയിലെ ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരത്തിനെതിരെ സർക്കാർ സ്വീകരിക്കുന്ന നിലപാട് വേദനയുളവാക്കുന്നതാണെന്നും സംഘടന ട്വീറ്റിൽ വ്യക്തമാക്കി.

ട്രക്കർമാരുടെ വാക്സിൻ വിരുദ്ധ പ്രതിഷേധത്തിൽ കാനഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഇൻഡോ-കനേഡിയൻ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുകയും ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധം പ്രധാനമന്ത്രി മോദി കൈകാര്യം ചെയ്ത രീതി പിന്തുടരാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ആവശ്യപ്പെടുകയും ചെയ്തു. 2021ൽ ഇന്ത്യയിലെ കർഷകർ നടത്തിയ പ്രക്ഷോഭവും പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഇന്ത്യൻ ഗവൺമെന്റ് ജനാധിപത്യപരവും സമാധാനപരവുമായ മാർഗങ്ങളിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്ത സ്തുത്യർഹമായ രീതിയും ഈ സമയത്ത് ഞങ്ങൾ ഓർക്കുന്നു,” എന്ന് സംഘടനാ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മൂന്നാഴ്ച്ചയിൽലധികം നീണ്ട പ്രധിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ക്രിസ് ബാർബർ, പാറ്റ് കിംഗ് എന്നിവരുൾപ്പെടെ നൂറിലധികം പ്രക്ഷോപകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. റൈഡോ സ്ട്രീറ്റിലെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് പെപ്പർ സ്‌പ്രേ ഉപയോഗിച്ചുവെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. തുടക്കം മുതൽ ‘ഫ്രീഡം കൺവോയ് 2022’ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെച്ചൊല്ലി ദിവസങ്ങൾ നീണ്ട വിമർശനത്തിന് ശേഷം ഒട്ടാവ പോലീസ് മേധാവി പീറ്റർ സ്ലോലി ചൊവ്വാഴ്ച സ്ഥാനം രാജിവച്ചിരുന്നു.

വാക്‌സിൻ നിർദേശങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ട്രക്ക് ഡ്രൈവർമാരെ പിന്തുണക്കുന്ന ഒരു ട്വീറ്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അഡോൾഫ് ഹിറ്റ്‌ലറുമായി ഇലോൺ മസ്‌ക് താരതമ്യം ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയുകയും ചെയ്തു. എന്നാൽ ട്രൂഡോയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തതിന് മസ്‌ക് മാപ്പ് പറയണമെന്ന് അമേരിക്കൻ ജൂത സമിതി ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്തുകൊണ്ട് ട്രൂഡോ വിമർശിക്കപ്പെടുന്നു എന്ന ചോദ്യം പ്രസക്തമാണിവിടെ. ട്രൂഡോ സർക്കാരിന്റെ കാലത്ത് നടത്തുന്ന ജനസേവന പ്രവർത്തനങ്ങളും, വിദേശരാജ്യങ്ങളോടുള്ള സമീപനവും, കുടിയേറ്റനയങ്ങളും മറന്നാണ് ഒരു സമരത്തിന്റെ പുറകിൽ വിമർശിക്കപ്പെടുന്നത്.

About The Author

error: Content is protected !!