November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ജനുവരിയിൽ വാൻകൂവറിലെ വീടുകളുടെ വിൽപ്പന മുൻവർഷത്തേക്കാൾ 55 ശതമാനം ഇടിഞ്ഞു: റിയൽ എസ്റ്റേറ്റ് ബോർഡ്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ജനുവരിയിലെ വീടുകളുടെ വിൽപ്പന വാൻകൂവറിൽ മുൻവർഷത്തെക്കാൾ 55% കുറഞ്ഞെന്ന് ഗ്രേറ്റർ വാൻകൂവർ റിയൽ എസ്റ്റേറ്റ് ബോർഡ്. എന്നാൽ വിൽപ്പനയ്‌ക്കായി ലിസ്റ്റ് ചെയ്‌തിരിക്കുന്ന വീടുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായും ബോർഡ് അറിയിച്ചു.

2023 ജനുവരിയിൽ 1,022 വീടുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 2022 ജനുവരിയിൽ നിന്ന് 55 ശതമാനം ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം വിൽപ്പനക്കായി മാറിയ വീടുകളുടെ എണ്ണവും 10 വർഷത്തെ വിൽപ്പന ശരാശരിയേക്കാൾ 42.9 ശതമാനം താഴെയാണ്.

മേഖലയിലെ വീടുകളുടെ വില 1.1 മില്യൺ ഡോളറിൽ കൂടുതലാണ്. എന്നാൽ ഇത് 2022 ജനുവരിയെ അപേക്ഷിച്ച് 6.6 ശതമാനം കുറവും 2022 ഡിസംബറിനെ അപേക്ഷിച്ച് 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരിയിൽ വിൽപ്പനയ്‌ക്കായി ലിസ്റ്റ് ചെയ്‌തിരിക്കുന്ന മൊത്തം വീടുകളുടെ എണ്ണം 7,478 ആണ്. 2022 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 32.1 ശതമാനം വർധനയും 2022 ഡിസംബറിനെ അപേക്ഷിച്ച് 1.3 ശതമാനം വർദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

About The Author

error: Content is protected !!