ഒട്ടാവ : യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാർക്കുള്ള വാക്സിൻ സർട്ടിഫിക്കേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത മാസത്തോടുകൂടി ആരംഭിക്കാൻ ഫെഡറൽ സർക്കാർ പദ്ധതിയിടുന്നുണ്ട്. ജൂലൈ ആദ്യ വാരം മുതൽ ArriveCan എന്ന അപ്ലിക്കേഷൻ വഴി ഇതിന്റെ പ്രാരംഭഘട്ടം ആരംഭിക്കാൻ സർക്കാർ പദ്ധതി ഇടുന്നതായി സർക്കാരിനെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഈ അപ്ലിക്കേഷനിൽ യാത്രക്കാർക്ക് അവരുടെ വാക്‌സിനേഷൻ ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യമുള്ള കാര്യങ്ങൾ ജൂലൈ ആദ്യവാരം മുതൽ ലഭ്യമാകുമെന്ന് പറയുന്നുണ്ട്.
വിവരങ്ങൾ അപ്ലിക്കേഷനിൽ നിലനിൽക്കുകയും അത് മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ലന്നും ഇത് സ്വകാര്യത ഹനിക്കുന്നതിലേക്ക് വഴിവെക്കില്ലെന്ന് സർക്കാർ വ്യർത്തങ്ങൾ പറയുന്നുണ്ട്. അന്താരാഷ്ട്ര യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ലഘുകരിക്കുന്നതിനായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. കനേഡിയൻമാർക്കും കാനഡയിലേക്കുള്ള സ്ഥിര താമസക്കാർക്കും താമസിയാതെ ക്വാറന്റൈൻ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായിട്ടുള്ളത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്