November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

എയർ കാനഡക്ക് $25 മില്യൺ പിഴ ചുമത്തി അമേരിക്ക

ഒട്ടാവ : ഉപഭോക്താക്കൾക്ക് റീഫണ്ടുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനു യുഎസ് ഗതാഗത വകുപ്പ് എയർ കാനഡയ്‌ക്കെതിരെ 25.5 മില്യൺ യുഎസ് ഡോളർ പിഴ ചുമത്തി. റദ്ദാക്കിയതോ, ഗണ്യമായി മാറ്റം വരുത്തിയതോ ആയ വിമാന ടിക്കറ്റുകളുടെ റീഫണ്ട് വൈകിയതിനാണ് എയർ കാനഡക്കെതിരെ യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയതെന്ന് ഏവിയേഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓഫീസ്(ഒഎസിപി) അറിയിച്ചു.

2020 മാർച്ച് 1 മുതൽ 6,000 ത്തിലധികം റീഫണ്ട് പരാതികൾ ലഭിച്ചതായും കഴിഞ്ഞ വർഷം തന്നെ ഇത്‌  എയർ കാനഡയുടെ ശ്രദ്ധയിൽ പെടുത്തിയതാണെന്നും അമേരിക്കൻ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.  എയർ കാനഡയിൽ കുറഞ്ഞത് 5,110 നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും യാത്രക്കാർക്ക് റീഫണ്ട് ലഭിക്കുന്നതിന് അഞ്ച് മാസം മുതൽ 13 മാസം വരെ കാത്തിരിക്കേണ്ടി വന്നെന്നും  ഒഎസിപിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പകർച്ചവ്യാധിയുടെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി എയർ കാനഡ പണം തിരിച്ചടയ്ക്കേണ്ട ആവശ്യമില്ലെന്ന് വാദിച്ചു.നിർദ്ദിഷ്ട പിഴയെ ചോദ്യം ചെയ്യുന്നതിനുള്ള ഹർജികൾ ഉടൻ ഫയൽ ചെയ്യുമെന്ന് എയർ കാനഡയും വ്യക്തമാക്കി.

5.9 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഫെഡറൽ എയ്ഡ് പാക്കേജിന്റെ ഭാഗമായി വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്ക് പണം തിരികെ നൽകാൻ എയർ കാനഡ ഏപ്രിലിൽ സമ്മതിച്ചിരുന്നു. കനേഡിയൻ സർക്കാർ നൽകിയ 1.4 ബില്യൺ ഡോളറിന്റെ ക്രെഡിറ്റിൽ നിന്ന് റീഫണ്ട് ചെയ്യാത്ത ടിക്കറ്റുകൾ ഉപയോഗിച്ച് റീഫണ്ട് ചെയ്യാവുന്ന ടിക്കറ്റുകൾ വാങ്ങിയ അമേരിക്കക്കാർ ഉൾപ്പെടെയുള്ള ആളുകൾക്ക് 1.2 ബില്യൺ ഡോളറിലധികം പണം തിരികെ നൽകിയതായും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതു എയർ കാനഡക്ക് മാത്രമല്ല മറ്റുള്ള എയർലൈൻസും ഇത് തുടരരുത് എന്ന താക്കീതും നൽകുന്നുണ്ട്.

About The Author

error: Content is protected !!