https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ശനിയാഴ്ച ഐലൻഡ് എയർപോർട്ടിന്റെ മെയിൻലാൻഡ് ഫെറി ടെർമിനലിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി ടൊറന്റോ പോലീസ് അറിയിച്ചു. ഇതിനെ തുടർന്ന് ബില്ലി ബിഷപ്പ് എയർപോർട്ടിലെ റൺവേ മണിക്കൂറുകളോളം അടച്ചിടുകയും ഷെഡ്യൂൾ ചെയ്തിരുന്ന രണ്ട് എയർ കാനഡ വിമാനങ്ങൾ ഒന്റാറിയോയിലെ ഹാമിൽട്ടണിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി ടൊറന്റോ പോലീസ് അറിയിച്ചു. രണ്ടുപേരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഫെറി ടെർമിനലിനു സമീപമുള്ള രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങളും ഒഴിപ്പിച്ചു, മൂന്നാമത്തേത് ഭാഗികമായി ഒഴിപ്പിച്ചു. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയവരോട് മടങ്ങിവരാൻ അനുമതി നൽകിയിട്ടുണ്ട്, ഞായറാഴ്ച രാവിലെ വിമാനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ റൺവേ വീണ്ടും തുറന്നതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു