https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
സാനിച്ചിലെ ബാങ്ക് ഓഫ് മോൺട്രിയലിൽ ചൊവ്വാഴ്ച ഉണ്ടായ വെടിവെപ്പിൽ ആയുധധാരികളായ രണ്ട് പേർ മരണപ്പെട്ടതായി പോലീസ് അറിയിച്ചു. 22 വയസ്സുള്ള ഇരട്ട സഹോദരന്മാരായ മാത്യു, ഐസക് ഓച്ചെർലോണി എന്നിവരാണ് മരണപ്പെട്ടതെന്ന് സാനിച്ചിലെ ആർസിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കൻ വാൻകൂവർ ദ്വീപിലെ സാനിച്ചിലെ ബാങ്ക് ഓഫ് മോൺട്രിയലിൽ ചൊവ്വാഴ്ച രാവിലെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. 22 വയസ്സുള്ള ഓച്ചർലോണി സഹോദരന്മാർ, സെൻട്രൽ വാൻകൂവർ ദ്വീപിലെ ഡങ്കൻ, ബി.സി.യിൽ നിന്നുള്ളവരാണ്. രണ്ട് സഹോദരന്മാർക്കും ക്രിമിനൽ പശ്ചാത്തലങ്ങളില്ല, എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണെന്നും പൂർണ്ണമായി മനസിലാക്കാൻ ഇനിയും കൂടുതൽ അന്വേക്ഷണം നടക്കേണ്ടതുണ്ടെന്ന് റോയൽ മൗണ്ടഡ് പോലീസ് അറിയിച്ചു. വ്യാഴാഴ്ച പ്രതികളുടെ വാഹനത്തിലുണ്ടായിരുന്ന സ്‌ഫോടകവസ്തുക്കൾ പോലീസ് നീക്കം ചെയ്തിരുന്നു.
“ബാങ്ക് കവർച്ചയ്‌ക്കും തുടർന്ന് പോലീസുമായുള്ള വെടിവയ്‌പ്പിനും പിന്നിലെ ഉദ്ദേശ്യം ഇതുവരെ അറിവായിട്ടില്ല “. വാൻകൂവർ ഐലൻഡ് ഇന്റഗ്രേറ്റഡ് ക്രൈം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഉണ്ടായ വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. അന്വേഷണവുമായി സഹകരിക്കുന്ന പ്രതികളുടെ കുടുംബവുമായി പോലീസ് സംസാരിച്ചതായി സിപിഎൽ അലക്സ് ബെറൂബെ അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു