November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

പ്രതിഷേധങ്ങൾക്ക് മറുപടിയായി: ട്രൂഡോ എമർജൻസി ആക്ട് നടപ്പിലാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കാനഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നതായി അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്റെ അടുത്ത വൃത്തങ്ങളുമായി സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രാജ്യത്തുടനീളമുള്ള വാക്‌സിൻ വിരുദ്ധ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യാൻ ഫെഡറൽ ഗവൺമെന്റിന് കൂടുതൽ അധികാരം നൽകാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നാണ് സൂചന.

നിലവിലുള്ള കോൺവോയ് പ്രതിഷേധങ്ങളെ നേരിടാൻ അടിയന്തരാവസ്ഥ നിയമം ഉപയോഗിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുമെന്ന് ജഗ്മീത് സിംഗ് അറിയിച്ചു, എന്നാൽ ഭാവിയിൽ ഇതുപോലുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ വ്യക്തമായ നിയമങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയും പ്രതികരിച്ചിരുന്നു. കാബിനറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, അത് ഉടനടി പ്രാബല്യത്തിൽ വരും – എന്നാൽ അംഗീകാരം ലഭിക്കുന്നതിന് സർക്കാർ ഏഴ് ദിവസത്തിനുള്ളിൽ പാർലമെന്റ് സമ്മേളനം ചേരേണ്ടതുണ്ട്. എന്നാൽ തലസ്ഥാനത്ത് വാക്സിൻ നിർദേശങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ജനക്കൂട്ടം തങ്ങളെക്കാൾ കൂടുതലാണെന്ന് ഒട്ടാവ പോലീസ് പ്രതികരിച്ചു.

യുഎസിനും കാനഡയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ അംബാസഡർ പാലം തടയുന്ന പ്രതിഷേധക്കാരെ വിൻഡ്‌സർ പോലീസ് അറസ്റ്റ് ചെയ്ത് തുടങ്ങി. അംബാസഡർ ബ്രിഡ്ജിന് സമീപം 20 മുതൽ 30 വരെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിൻഡ്‌സർ പോലീസ് മേധാവി പമേല മിസുനോ പറഞ്ഞു. ഒന്റാറിയോയിലെ ഡെട്രോയിറ്റിനെയും വിൻഡ്‌സറിനെയും ബന്ധിപ്പിക്കുന്ന പാലത്തിൽ ഒരാഴ്ചയോളം നീണ്ടുനിന്ന പ്രതിഷേധം യുഎസിനും കാനഡയ്ക്കും ഇടയിലുള്ള ഗതാഗതം സ്തംഭിപ്പിക്കുകയും ഇരു രാജ്യങ്ങളുടെയും പ്രധാന വ്യാപാര പാതയെ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. യുഎസ് വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ, ജനറൽ മോട്ടോഴ്‌സ് കോ, ടൊയോട്ട മോട്ടോർ കോർപ്പറേഷൻ എന്നിവ ഉത്പാദനം വെട്ടിക്കുറക്കുകയും പ്ലാന്റുകൾ അടച്ചിടുന്നതിനും നിർബന്ധിതരായി.

About The Author

error: Content is protected !!