November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഹംബോൾട്ട് ട്രക്ക് അപകടം :ശിക്ഷാ കാലാവധി പൂർത്തിയാകുമ്പോൾ ഇന്ത്യൻ സ്വദേശിയായ ട്രക്ക് ഡ്രൈവർ നാട്ടിലേക്ക് മടങ്ങേണ്ടിവരും.

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ഹംബോൾട്ട് ബ്രോങ്കോസ് ബസ് അപകടത്തിൽ 16 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ സ്വദേശിയായ ട്രക്ക് ഡ്രൈവർ ജസ്കിരത് സിംഗ് സിദ്ധുവിന് ശിക്ഷാ കാലാവധി കഴിയുമ്പോൾ കാനഡയിൽ തുടരാനുള്ള അപേക്ഷ നിരസിച്ച് കാനഡ ബോർഡർ സർവീസസ് ഏജൻസി.

2018 ഏപ്രിലിൽ, സസ്‌കാച്ചെവനിലെ ടിസ്‌ഡെയ്‌ലിനടുത്ത് സിദ്ധു ഓടിച്ചിരുന്ന ട്രക്ക് സ്റ്റോപ്പ് സിഗ്നൽ ലംഘിച്ച് കനേഡിയൻ ജൂനിയർ ഐസ് ഹോക്കി ടീം സഞ്ചരിച്ചിരുന്ന ബസുമായി കൂട്ടിയിടിച്ച് 16 പേർ മരണപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 16 പേരുടെ മരണത്തിനും, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങൾ ശെരിവെച്ച കോടതി സിദ്ധുവിന് എട്ട് വർഷത്തെ കഠിനതടവ് വിധിച്ചിരുന്നു.

ഇപ്പോൾ ജസ്കിരത് സിംഗ് സിദ്ധു കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (സിബിഎസ്എ) സമർപ്പിച്ച പെർമനന്റ് റസിഡന്റ് അപേക്ഷ നിരസിച്ചതായി അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന ഇമിഗ്രേഷൻ അഭിഭാഷകൻ മൈക്കൽ ഗ്രീൻ പറഞ്ഞു. എന്നാൽ സിബിഎസ്‌എ അപേക്ഷ നിരസിക്കുന്നതിന് ഒരു കാരണവും നൽകിയിട്ടില്ലെന്നും ഈ തീരുമാനത്തെ ഫെഡറൽ കോടതിയിൽ ചോദ്യം ചെയ്യാൻ പദ്ധതിയിടുകയാണെന്നും സിദ്ധുവിന്റെ അഭിഭാഷകൻ പറഞ്ഞു.

കാനഡയിലെ ഇമിഗ്രേഷൻ നിയമമനുസരിച്ച്, പെർമനന്റ് റസിഡന്റ് സ്റ്റാറ്റസിലുള്ള ഒരാൾ ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടാൽ കാനഡയിൽ നിന്ന് ഡീപോർട്ട് ചെയ്യാവുന്നതാണ്. അതിനാൽ സിദ്ദുവിന്റെ അപ്പീൽ പരാജയപ്പെട്ടാൽ, ശിക്ഷാ കാലാവധി പൂർത്തിയാകുമ്പോൾ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരും. ക്രിമിനൽ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനായി സിദ്ദുവിനെ ഇമിഗ്രേഷൻ ഡിവിഷനിലേക്ക് റഫർ ചെയ്തതായി ഐആർബി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഹിയറിംഗിന്റെ തീയതി ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ല.

About The Author

error: Content is protected !!