November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടൊറന്റോയിൽ സൈനിക ടാങ്കുകൾ; നടുക്കം മാറാതെ ജനങ്ങൾ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശ വേളയിൽ ടൊറന്റോ റെയിൽവേ പ്ലാറ്റുഫോമിലുടെ സൈനിക ടാങ്കുകൾ നിറച്ച ട്രെയിൻ പോകുന്നതിൽ പരിഭ്രാന്തരായി ടൊറന്റോ നഗര നിവാസികൾ. ഏവരെയും ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു സൈനിക ടാങ്കുകൾ ട്രെയിനിൽ കൊണ്ടുപോയത്. നാറ്റോ സഖ്യത്തിലെ മുൻനിരയിൽ നിൽക്കുന്ന രാജ്യമായതിനാൽ യുദ്ധത്തിനുള്ള തയാറെടുപ്പുകളാണോ എന്ന രീതിയിലായിരുന്നു പലരുടെയും അന്വേഷണങ്ങൾ.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ഹൈവേ 401-ൽ യാത്ര ചെയ്ത യാത്രികരാണ് ഈ അസ്വാസ്ഥ്യജനകമായ സൈനിക ടാങ്കുകളുടെ നീക്കം ആദ്യം കണ്ടത്. ടൊറന്റോയിലേക്ക് പ്രവേശിക്കുന്ന കവചിത സൈനിക വാഹനങ്ങൾ നിറഞ്ഞ ഒരു തീവണ്ടി ആയിരുന്നു ജനങ്ങളിൽ അശാന്തി പരത്തിയത്. എന്നാൽ ഇതിന് വിശദീകരണവും സൈനിക ഭാഗത്തുനിന്ന് വന്നിട്ടുണ്ട് “കാനഡയുടെ ഏറ്റവും വലിയ വാർഷിക കനേഡിയൻ ആർമി പരിശീലന അഭ്യാസമായ ‘മേപ്പിൾ റിസോൾവ് 2022 ‘-ന്റെ തയ്യാറെടുപ്പിനായി, സൈനിക വാഹനങ്ങൾ റെയിൽ വഴി ആൽബർട്ടയിലെ വെയ്ൻറൈറ്റിലേക്ക് കൊണ്ടു പോകുന്നതാണെന്നാണ്” വിശദീകരണം. ഏകദേശം 2,500 കനേഡിയൻ സായുധ സേനാംഗങ്ങൾ ഉൾപ്പെടുന്ന സൈനിക അഭ്യാസം മെയ് 1 മുതൽ 11 വരെയാണ് നടക്കുന്നത്.

ജർമ്മൻ കരസേനയ്ക്കായി വികസിപ്പിച്ചെടുത്ത, ലേപാർഡ് 2A4 സൈനിക ടാങ്കുകൾ ആയിരുന്നു തീവണ്ടിയിലുണ്ടായിരുന്നത്. നിരവധി നാറ്റോ രാജ്യങ്ങളുടെ പ്രധാന യുദ്ധ ടാങ്കാണിത്. കനേഡിയൻ സായുധ സേന 82 ലെപ്പാർഡ് 2A4 എന്ന സൈനിക ടാങ്കുകൾ ഉപയോഗിക്കുന്നുണ്. മധ്യ, കിഴക്കൻ യൂറോപ്പിൽ നാറ്റോയുടെ ഓപ്പറേഷൻ റെഷുറൻസ് തുടരുന്നുണ്ടെങ്കിലും ഈ ടാങ്കുകളൊന്നും വിദേശത്തേക്ക് അയക്കാനുള്ള പദ്ധതികളൊന്നും കാനഡ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

About The Author

error: Content is protected !!