November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി അപേക്ഷകർ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിലേക്കും യുഎസിലേക്കുള്ള ടൂറിസ്റ്റ് വിസലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി അപേക്ഷകർ. വേനൽക്കാല ടൂറിസ്റ്റ് സീസൺ ആയതിനാൽ വൻ ഡിമാൻഡാണ് വിസ ലഭിക്കാൻ.

നിലവിലെ പ്രോസസ്സിംഗ് കാലയളവ് വിദേശത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പേടിസ്വപ്‌നമായി തോന്നുമെങ്കിലും അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സ്ഥിതിഗതികൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് രാജീവ് മെഹ്‌റ പറഞ്ഞു.

എന്നാൽ തായ്‌ലൻഡ്, സിംഗപ്പൂർ, ദുബായ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് കൃത്യസമയത്ത് വിസ ലഭിക്കുന്നു. യുകെ, യുഎസ്, കാനഡ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനുള്ള കാലതാമസം കൂടുകയാണ്. കാനഡ, യുകെ പോലുള്ള രാജ്യങ്ങൾക്കുള്ള പതിവ് ടൂറിസ്റ്റ് വിസകൾ 60 ദിവസത്തിലധികം എടുക്കുന്നു. ഓഫീസുകളിലെ ജീവനക്കാരുടെ കുറവ്, അപേക്ഷകളുടെ എണ്ണത്തിലെ അപ്രതീക്ഷിത വർധനവ്, നീണ്ട വിസ പ്രോസസ്സിംഗ് സമയം എന്നിവയാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്.

About The Author

error: Content is protected !!