November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ആഡംബര വാച്ച് മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിൽ പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ആഡംബര വാച്ച് മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി ടൊറന്റോ പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

അടുത്തിടെ കാനഡയിൽ കാണാതായ വ്യക്തിയുടെ കേസ് അന്വേഷണത്തിനിടെ വീട്ടിൽ നിന്ന് ആഡംബര വാച്ച് മോഷ്ടിക്കുകയും 2020-ൽ മരണപ്പെട്ട സ്ത്രീയുടെ കേസ് അന്വേഷണത്തിനിടെ മരിച്ച സ്ത്രീയുടെ മാസ്റ്റർകാർഡ് മോഷ്ട്ടിക്കുകയും 16 തവണ ഉപയോഗിക്കുകയും ചെയ്തതായി പോലീസ് രേഖകൾ സൂചിപ്പിക്കുന്നു

സേനയിലെ 16 വർഷത്തെ സേവനം പൂർത്തിയാക്കിയ ബോറിസ് ബോറിസോവ്, ഏപ്രിലാണ് ആദ്യമായി അറസ്റ്റിലായത്, മോഷണം, വഞ്ചന, വിശ്വാസ ലംഘനം, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ ഒരു ഡസനിലധികം കുറ്റകൃത്യങ്ങൾ ചുമത്തിയാതായി ടൊറന്റോ പോലീസ് കോടതിയിൽസമർപ്പിച്ച രേഖകളിൽ പറയുന്നു. എന്നാൽ ബോറിസോവിനെ ശമ്പളത്തോടെ സസ്പെൻഡ് ചെയ്തതായി ടൊറന്റോ പോലീസ് വക്താവ് സ്ഥിരീകരിച്ചു. ബോറിസോവിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജോവാൻ മുൽകാഹി കേസിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.

ട്രിബ്യൂണൽ രേഖകൾ അനുസരിച്ച്, 2022 ഫെബ്രുവരി 17 ന് ഒരാളുടെ തിരോധാനം അന്വേഷിക്കാൻ വിന്യസിച്ച മിഡ്‌ടൗൺ 53-ാം ഡിവിഷനിൽ നിന്നുള്ള ഒരു ടീമിന്റെ ഭാഗമായിരുന്നു ബോറിസോവ്. എന്നാൽ അഞ്ച് ദിവസത്തിന് ശേഷം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിച്ചയാളുടെ വീട്ടിലായിരിക്കുമ്പോൾ, ബോറിസോവ് ഒരു ടാഗ് ഹ്യൂവർ വാച്ച് എടുത്തതായി റിപ്പോർട്ടുണ്ട് – ഹൈ-എൻഡ് മോഡലുകൾക്ക് ഏകദേശം $2,000 മുതൽ $15,000 വരെ റീട്ടെയിൽ ചെയ്യുന്ന മോഡലുകളുള്ള ഒരു ലക്ഷ്വറി ബ്രാൻഡാണിത്. പിന്നീട് ബോറിസോവ് വാച്ച് വിൽക്കാൻ ശ്രമിച്ചുവെന്നും പോലീസ് ആരോപിക്കുന്നു.

2020 മെയ് 26 ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടെ വീട്ടിൽ നിന്ന് ബോറിസോവ് BMO മാസ്റ്റർകാർഡും ഒന്റാറിയോ ഡ്രൈവിംഗ് ലൈസൻസും മോഷ്ട്ടിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പ്രതി 16 തവണ മാസ്റ്റർകാർഡ് ഉപയോഗിച്ചുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കോടതിൽ കുറ്റങ്ങൾ തെളിഞ്ഞാൽ പിഴ, പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ബോറിസോവ് നേരിടേണ്ടിവരും.

About The Author

error: Content is protected !!