November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കനത്തമഴ ഗ്രേറ്റർ ടൊറന്റോ ഏരിയ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ഞായറാഴ്ച ഉണ്ടായ ശക്തമായ മഴയിൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ബ്രാംപ്ടൺ പ്രദേശത്തെ പല വീടുകളിലെയും ബേസ്മെൻറ് വെള്ളത്തിനടിയിലാണ് കൂടാതെ കൃഷിയിടങ്ങളിലും വെള്ളം കയറി. ഹുറോണ്ടാരിയോ സ്ട്രീറ്റിലെയും ഹൈവേ 410 ലെയും വെള്ളപ്പൊക്കമുള്ള റോഡിലൂടെ പ്രദേശവാസികൾ കയാക്കിംഗ് നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ബ്രാംപ്ടൺ, കാലെഡൺ തുടങ്ങിയ പ്രദേശങ്ങളിൽ 100 ​​മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ടൊറന്റോ ആന്റ് റീജിയൻ കൺസർവേഷൻ അതോറിറ്റി അറിയിച്ചു. വടക്കൻ എറ്റോബിക്കോക്ക് ക്രീക്ക് നീർത്തടത്തിൽ 53 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കനത്തമഴയിൽ ബ്രാംപ്ടണിന് വടക്ക് പടിഞ്ഞാറ് മേഖലകളിൽ വ്യാപക കൃഷി നാശത്തിനും കാരണമായി.

ചാറ്റൽമഴയുടെ ഫലമായി, ചൊവ്വാഴ്ച രാവിലെ വരെ ജിടിഎയിലെ തടാകങ്ങളിലും നദികളിലും സാധാരണയേക്കാൾ ഉയർന്ന ജലനിരപ്പ് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തടാകം ഉൾപ്പെടെയുള്ള ജലാശയങ്ങളിലോ ചുറ്റുപാടുകളിലോ ഉള്ള എല്ലാ വിനോദ പ്രവർത്തനങ്ങളും ഒഴിവാക്കാൻ ആളുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച, ടൊറന്റോയിലും നഗരത്തിന്റെ വടക്കൻ ഭാഗത്തും പ്രധാന മേഖലകളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.

About The Author

error: Content is protected !!