https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഒട്ടാവയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലും, കൊടുങ്കാറ്റിലും മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റ് നഗരത്തിലുടനീളം മരങ്ങളും വൈദ്യുതി ലൈനുകളും തകരുകയും വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തതായി ഒട്ടാവ അഗ്നിശമനസേനാ മേധാവി പോൾ ഹട്ട് പറഞ്ഞു.
ശക്തമായ കാറ്റിൽ മാസൻ ആംഗേഴ്സിന് സമീപം ഒട്ടാവ നദിയിൽ ബോട്ട് മറിഞ്ഞ് 51 കാരിയായ ഒരു സ്ത്രീ മുങ്ങിമരിച്ചതായി പോലീസ് അറിയിച്ചു. ഇടിമിന്നലിൽ നഗരത്തിലെ പ്രധാന ഗോൾഫ് കോഴ്‌സുകളിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഒട്ടാവ പാരാമെഡിക് ചീഫ് പിയറി പൊയറർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും നഗരത്തെയാകെ ബാധിച്ചതായും, നഗരത്തിൽ എമർജൻസി ഓപ്പറേഷൻ സെന്റർ തുറന്നതായും മേയർ ജിം വാട്‌സൺ അറിയിച്ചു.
കിഴക്കൻ ഒന്റാറിയോ ഹൈഡ്രോ ക്യൂബെക്ക് ഔട്ടൗയിസ് മേഖലയിൽ 121,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ലെന്ന് റിപ്പോർട്ടുകളുണ്ട്. നഗരത്തിലെ തകർന്ന തൂണുകൾ മാറ്റിസ്ഥാപിക്കാനും, ശുചീകരണത്തിനും ദിവസങ്ങളെടുക്കുമെന്ന് നഗരസഭാ ജീവനക്കാർ പറഞ്ഞു. കൊടുങ്കാറ്റ് ചുരുക്കത്തിൽ വൻ ആഘാതമാണ് ഉണ്ടാക്കിയതെന്ന് സിറ്റിയുടെ എമർജൻസി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസ് ജനറൽ മാനേജർ കിം അയോട്ടെ അഭിപ്രായപ്പെട്ടു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു