November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടൊറന്റോയിൽ നടന്ന ഇന്ത്യൻ ഡേ ഫെസ്റ്റിവലിലും ഗ്രാൻഡ് പരേഡിലും ആയിരങ്ങൾ പങ്കെടുത്തു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ഞായറാഴ്ച ടൊറന്റോയിൽ നടന്ന ഇന്ത്യൻ ഡേ ഫെസ്റ്റിവലിലും ഗ്രാൻഡ് പരേഡിലും ഇന്ത്യൻ വംശജരായ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തെ നിർബന്ധിത വെർച്വൽ ആഘോഷങ്ങൾക്ക് ശേഷമാണ് ഈ വർഷം പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളും നടത്തി.

പരിപാടിയുടെ മുഖ്യാതിഥി കാനഡയുടെ ദേശീയ പ്രതിരോധ മന്ത്രി അനിത ആനന്ദായിരുന്നു, “ഈ സുപ്രധാന സന്ദർഭം അടയാളപ്പെടുത്താൻ ഒത്തുചേർന്ന എല്ലാ ഇന്തോ-കനേഡിയൻ‌മാർക്കും നന്ദി” എന്ന് അനിത ആനന്ദ് പിന്നീട് ട്വീറ്ററിൽ കുറിച്ചു.

ഗ്രാൻഡ് പരേഡിൽ 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യമുള്ള ഒന്നിലധികം ഫ്ലോട്ടുകളും ടൊറന്റോയിലെ നഥാൻ ഫിലിപ്സ് സ്ക്വയറിൽ ഏകദേശം 12 മണിക്കൂറോളം നീണ്ടുനിന്ന ആഘോഷങ്ങളിൽ പങ്കെടുത്ത 15-ലധികം മാർച്ചിംഗ് ഗ്രൂപ്പുകളും ഉണ്ടായിരുന്നു. വിവിധ ഇന്ത്യൻ ഭക്ഷണശാലകളും സാംസ്കാരിക പ്രകടനങ്ങളും പരിപാടികൾ കാണാനെത്തുന്നവരെ ആകർഷിക്കുന്നവയായിരുന്നു.

സ്വന്ത്രഭാരതത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് ആസാദി കാ അമൃത് മഹോത്സവ്. രാജ്യത്തെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ ഒരു സംരംഭമാണ്.

പരമ്പരാഗതമായി ഓഗസ്റ്റ് 15 ന് ശേഷമുള്ള ഞായറാഴ്ച നടക്കുന്ന ഇന്ത്യാ ദിന പരേഡ്, കാനഡയുടെനീളം സമാനമായ ആഘോഷങ്ങളുടെ ഒരു പരമ്പരയുടെ പരിസമാപ്തിയായിരുന്നു. ആഗസ്ത് 15 ന്, ആൽബർട്ട പ്രവിശ്യയിലെ കാൽഗറിയിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ ഏകദേശം 5,000 ആളുകൾ പങ്കെടുത്തിരുന്നു. 22 കമ്മ്യൂണിറ്റി സംഘടനകൾ ചേർന്ന് സിറ്റി ഹാൾ പ്ലാസയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടീഷ് കൊളംബിയയിൽ 300 ഓളം വാഹനങ്ങൾ പങ്കെടുത്ത തിരംഗ യാത്രാ കാർ റാലിയാണ് ഗുരുകുൽ ഇന്റർ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ചത്. കൂടാതെ കാനഡ ഇന്ത്യ ഗ്ലോബൽ ഫോറം സംഘടിപ്പിച്ച പരിപാടിയും ഞായറാഴ്ച മോൺട്രിയലിൽ നടന്നു.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ടേസ്റ്റ് ഓഫ് ഇന്ത്യ ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിൽ നടക്കുകയും ഏകദേശം 175,000 സന്ദർശകരെ ആകർഷിക്കുകയും ചെയ്തിരുന്നു. ഇൻഡോ കനേഡിയൻ ചേംബർ ഓഫ് ട്രേഡ് & കൊമേഴ്‌സ് സംഘടിപ്പിച്ച 75 ഇന്ത്യൻ പാചകരീതികളും സാംസ്കാരിക പ്രകടനങ്ങളും വാർഷികത്തോടനുബന്ധിച്ച് നടത്തിയിരുന്നു.

About The Author

error: Content is protected !!