November 7, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ മിന്നൽ സമരം നടത്തി സ്‌കിപ്പ് ദി ഡിഷസ് ഡ്രൈവർമാർ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ഒന്റാറിയോ സൺബറിയിൽ സ്‌കിപ്പ് ദി ഡിഷസ് ഫുഡ് ഡെലിവറി ചെയുന്ന ഡ്രൈവർമാർ വെള്ളിയാഴ്ച ഒരു ദിവസത്തെ മിന്നൽ പണിമുടക്ക് നടത്തി പ്രതിഷേധിച്ചു. സ്‌കിപ്പ് ദി ഡിഷസ് ഫുഡ് ഡെലിവറി സേവനത്തിനായി ഒന്റാറിയോയിൽ മാത്രം മുന്നൂറിലധികം ഡെലിവറി ഡ്രൈവർമാർ ഉണ്ട്.

ദീർഘ ദൂര ഡെലിവെറികൾ ചെയ്യുമ്പോൾ മതിയായ പണം നൽകുന്നില്ലയെന്നും, കാനഡയിൽ ഗ്യാസിന്റെയും ആവശ്യ സാധനങ്ങളുടെയും വില വളരെയധികം കൂടിയിരിക്കുന്ന സമയത്തും, ലഭിക്കുന്നത് തുച്ഛമായ ശമ്പളം ആണെന്നും, ടിപ്പുകൾ കൃത്യമായി വിതരണം ചെയുന്നില്ലായെന്നും സ്‌കിപ്പ് ദി ഡിഷസ് ഫുഡ് ഡെലിവറി ഡ്രൈവർമാർ പരാതിയിൽ ഉന്നയിക്കുന്നുണ്ട്.

ചില സമയങ്ങളിൽ ഉപഭോക്താക്കൾ ടിപ്പായി 10 ഡോളർ തരും, എന്നാൽ ഞങ്ങൾക്ക് അതിൽ നിന്ന് 3 ഡോളർ മാത്രമാണ് ലഭിക്കുന്നത്,” എന്ന് സമരത്തിൽ പങ്കെടുക്കുന്ന ഡ്രൈവർ പ്രീതിക് റാണ ആരോപിച്ചു.

സ്‌കിപ്പ് ദി ഡിഷസിലേക്ക് ഇമെയിലുകൾ അയക്കുകയും സർവീസ് എക്സിക്യൂട്ടീവ്‌സിനോട് ബന്ധപ്പെടുകയും ചെയ്യാറുണ്ട്, പക്ഷേ അവർ മറുപടി നൽകുകയോ ഞങ്ങളുടെ പരാതികൾ പരിഹരിക്കുകയോ ചെയ്യുന്നില്ല എന്നും ആരോപണമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങൾ നടത്തുമെന്ന് സ്‌കിപ്പ് ദി ഡിഷസ് ഫുഡ് ഡെലിവറി ഡ്രൈവർമാർ പറഞ്ഞു.

വേണ്ടത്ര ശമ്പളം ലഭിക്കുന്നില്ല എന്നാണ് ഫുഡ് ഡെലിവറി ഡ്രൈവർമാർ പ്രധാനമായും പറയുന്നത്, കൂടാതെ 14 കിലോമീറ്റർ പോകാൻ 7 ഡോളർ ആണ് നൽകുന്നത്, എന്നാൽ വീണ്ടും ഓർഡറുകൾ ലഭിക്കുന്നതിന് ഞങ്ങൾ 14 കിലോമീറ്റർ തിരികെ വരണം അതിനാൽ ശമ്പളവും ഇൻസെന്റീവ്‌സും കൂട്ടി തരണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ പരിഗണിച്ചില്ലായെങ്കിൽ വരും ദിവസങ്ങളിൽ അനിശ്ചിതകാല സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് ഇവരുടെ തീരുമാനം.

About The Author

error: Content is protected !!