https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഒട്ടാവയിൽ റെസ്റ്റോറന്റ് ഭിത്തി തുരന്ന് അടുത്തുള്ള ജ്വല്ലറിയിൽ മോഷണം നടത്തി. ഒട്ടാവയിലെ ടൗൺഗേറ്റ് ഷോപ്പിംഗ് പ്ലാസയിലെ ബാങ്ക് സ്ട്രീറ്റിലുള്ള മോ ബാർബിക്യൂ റസ്റ്റോറന്റിന്റെ അടുത്തുള്ള വാണിജ്യ യൂണിറ്റായ ലീസ് ജ്വല്ലറിയിലേക്ക് കടക്കുന്നതിനായിട്ടാണ് റെസ്റ്റോറന്റിൽ ബ്രേക്ക് ആൻഡ് എന്റർ ഉണ്ടായെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം. കേസന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും, റസ്റ്റോറന്റിന് കാര്യമായ നാഷനഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
റെസ്റ്റോറന്റ് തുറക്കുന്നതിനായി ചെന്നപ്പോഴാണ് റസ്റ്റോറന്റിന്റെ ഡൈനിംഗ് ഏരിയയിലെ ഭിത്തിയിൽ ഒരു കൂറ്റൻ ദ്വാരം കണ്ടത്, ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് റെസ്റ്റോറന്റ് ഉടമയായ മോ ഹുസൈൻ പറഞ്ഞു. മോഷ്ടാക്കൾ ചില പൈപ്പുകൾ മുറിച്ച് മതിലുകൾക്കിടയിലൂടെ കടന്നതിനാൽ അഗ്നിശമനസേനയെ വിളിക്കേണ്ടി വന്നതായും ഹുസൈൻ പറഞ്ഞു.
റെസ്റ്റോറന്റിന്റെ ഒരു വശം പൂർണമായും തകർത്തിട്ടുണ്ട്. വുഡ് പാനലുകൾ, നൈല്സ്, ഭിത്തികൾ എന്നിവയുടെ ഇൻസ്റ്റാളേഷനുകൾ, വൈദ്യുത വയറുകൾ, കൂടാതെ സുരക്ഷാ സംവിധാനങ്ങളും മോഷ്ടാക്കൾ തകർത്തു. എല്ലാ വീഡിയോ ദൃശ്യങ്ങളും റെക്കോർഡുചെയ്യുന്ന ഹാർഡ് ഡ്രൈവും ഡിവിആറും മോഷ്ടിക്കപ്പെട്ടു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു