കാനഡയിലെ പ്രവാസി കേരള കോൺഗ്രസ് (എം) പ്രസിഡന്റായി സോണി മണിയങ്ങാടനെ തിരഞ്ഞെടുത്തു. സിനു മുളയാനിക്കലിനെ ജനറൽ സെക്രട്ടറിയായും, ട്രെഷററായി റോഷൻ പുല്ലുകാലായിലിനെയും തിരഞ്ഞെടുത്തു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന സൂം മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രവാസി കേരള കോൺഗ്രസിന്റെ റിട്ടേർണിംഗ് ഓഫീസറായ ചെറിയാൻ മാത്യു കരിന്തകരയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവരെക്കൂടാതെ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള എഴുപതിലേറെ കേരള കോൺഗ്രസ് പ്രവർത്തകരും മീറ്റിംഗിൽ പങ്കെടുത്തു.
യുഡിഎഫിൽ ഉള്ളപ്പോൾ ചെയ്യാൻ സാധിക്കാത്ത പല കാര്യങ്ങളും ഇടത്‌പക്ഷത്തിന്റെ കൂടെ നിന്ന് ചെയ്യാൻ സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിൽ നിന്ന് പുറത്തു പോയതല്ല, പുറത്താക്കിയതാണ്. കോട്ടയത്തെ ചില കോൺഗ്രസ് നേതാക്കൾ ഇതിനായി നീക്കങ്ങൾ നടത്തിയെന്നും, അർഹിക്കുന്ന അംഗീകാരത്തിനായി കാത്തിരുന്നിട്ടും യുഡിഎഫ് അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികളായ കേരള കോൺഗ്രസ് അംഗങ്ങൾ, തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ധാർമിക പിന്തുണ നൽകുന്നതിനൊപ്പം, നാട്ടിലുള്ള കുടുംബാംഗങ്ങളെ പാർട്ടിക്കൊപ്പം അണിനിരത്തണമെന്നും ചടങ്ങിൽ സംസാരിച്ച തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.
പാർട്ടിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടമാണിതെന്നു ചടങ്ങിൽ സംസാരിച്ച റോഷി അഗസ്റ്റിൻ എംഎൽഎ അഭിപ്രായപ്പെട്ടു.
ബിനീഷ് ജോർജ്, അമൽ വിൻസെന്റ്, ബൈജു പകലോമറ്റം, ബിജോയി ഇല്ലം എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റുമാർ. ജോസ് നെല്ലിയാനി, ജിജു ജോസഫ് പൂവത്തിനാംതടത്തിൽ , സിബി ജോൺ, ജോസ് കുര്യൻ എന്നിവരാണ് സെക്രട്ടറിമാർ. വിവിധ പ്രൊവിൻസുകളിലെ കോഓർഡിനേറ്റർമാരായി ആസ്റ്റർ ജോർജ് (സസ്കച്ചവൻ), റെബി ചെമ്പോട്ടിക്കൽ (നോർത്ത് വെസ്റ്റ് ടെറിറ്റോറിസ്), ജോജോ പുളിക്കൻ (യുക്കോൺ), മാത്യു വട്ടമല (ആൽബെർട്ട), റോബിൻ വടക്കൻ (ആൽബെർട്ട) എന്നിവരെയും തിരഞ്ഞെടുത്തു. ചെറിയാൻ മാത്യു കരിന്തകര, അശ്വിൻ ജോസ് വാളിപ്ലാക്കൽ , മാത്യു റോയി, ക്ലിൻസ് സിറിയക് നെയ്യെത്തുംപറമ്പിൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
അമേരിക്കൻ പ്രവാസി കേരള കോൺഗ്രസ് പ്രസിഡന്റ് ജെയ്‌ബു കുളങ്ങര ആശസകൾ നേർന്നു. സിറിയക് ചാഴികാടൻ, ഫെലിക്സ് ജെയിംസ്, ജോർജ് കാപ്പുകാട്ട്, റിന്റോ മാത്യു, ബെന്നി ജോസഫ്, എബിൻ പേരാലുങ്കൽ, ജോർജ് കണിയാരശ്ശേരിൽ, സുനീഷ് ജോസഫ്, നോബിൾ സെബാസ്റ്റ്യൻ, ഡോൺ ജോർജ്, ആൽബിൻ സാബു, സന്ദീപ് കിഴക്കേപ്പുറത്ത്, ബിഫിൻ ജോസ്, അബു മാണി, അജേഷ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങു സംഘടിപ്പിച്ചത്.
The Pravasi Kerala Congress (M) in Canada has elected its first office bearers.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു