https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിലെ തടാകത്തിൽ മീൻപിടിക്കാൻ പോയ മലയാളി യുവാവിനെ കാണ്മാനില്ല. മലയാളിയായ രാജേഷ് ജോണിനെയാണ് മൂന്ന് ദിവസമായി കാണാതായതെന്ന് മെഡിസിൻ ഹാറ്റ് പോലീസ് സർവീസ് വാർത്താകുറിപ്പിൽ അറിയിച്ചു. രാജേഷ് ജോണിനെ (35 വയസ്സ്) കണ്ടെത്താൻ മെഡിസിൻ ഹാറ്റ് പോലീസ് സർവീസ് പൊതുജന സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
2022 ആഗസ്ത് 3 ന് പുലർച്ചെ 3:30 ന് തന്റെ വസതിയിൽ നിന്ന് വ്ലോഗിംഗ്/മത്സ്യബന്ധനത്തിനായി ആൽബെർട്ടയിലെ ലെത്ത്ബ്രിഡ്ജ് എന്ന സ്ഥലത്തേക്കാണ് പോയതെന്നാണ് പ്രാഥമിക വിവരം. 2022 ഓഗസ്റ്റ് 4-ന് രാജേഷ് വീട്ടിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയില്ലയെന്ന് രാജേഷ് ജോണിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറഞ്ഞു. ഗ്രാസ്സി തടാകമാണ് അവസാന ലൊക്കേഷൻ കാണിക്കുന്നതെന്ന് സെൽഫോൺ ലൊക്കേഷൻ വഴി പോലീസ് സ്ഥിരീകരിച്ചു.
ആൽബർട്ട പ്ലേറ്റ്: CHV8958 എന്ന നമ്പറിലുള്ള വെളുത്ത നിറത്തിലുള്ള, 2013 ഫോർഡ് ഫോക്കസാണ് വാഹനമാണ് അദ്ദേഹം ഓടിച്ചിരുന്നത്. രാജേഷ് ജോണിന്റെയോ വാഹനത്തിന്റെയോ ലൊക്കേഷനെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആ പ്രദേശത്തെ ലോക്കൽ പോലീസ് അതോറിറ്റിയുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ (403)529-8481 എന്ന നമ്പറിൽ മെഡിസിൻ ഹാറ്റ് പോലീസ് സേവനത്തെ വിളിക്കുകയോ ചെയ്യണമെന്ന് പോലീസ് അഭ്യർത്തിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു