https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിൽ പ്രധാന വിമാനത്താവളങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള സർക്കാർ നടപടികളിൽ കാര്യമായ പുരോഗതിയാണ് നാളിതുവരെയുണ്ടായിട്ടുള്ളതെന്ന് ഗതാഗത മന്ത്രി ഒമർ അൽഗബ്ര അറിയിച്ചു. കാനഡയിലെ വിമാനത്താവളങ്ങളിലെ തിരക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ വിജകരമെന്ന് ഫെഡറൽ സർക്കാറിന്റെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ കാനഡയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ ലഗേജ് നഷ്ട്ടമാകുന്നതും, ഫ്ലൈറ്റ് റദ്ദാക്കൽ, കാത്തിരിപ്പ് സമയം കൂടുന്നതും തുടങ്ങി നിരവധി പ്രശ്നങ്ങൾ യാത്രക്കാർ അഭിമുഖീകരിക്കുന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും തിരക്ക് പരിഹരിക്കുന്നതിനും സർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു.
ട്രാൻസ്‌പോർട്ട് കാനഡയുടെ കണക്കനുസരിച്ച്, രാജ്യത്തുടനീളമുള്ള നാല് പ്രധാന വിമാനത്താവളങ്ങളിൽ മൂന്നെണ്ണത്തിൽ (വാൻകൂവർ, ടൊറന്റോ, കാൽഗറി) ജൂലൈ 11 മുതൽ 21 വരെയുള്ള റിപ്പോർട്ടിംഗ് കാലയളവിൽ യാത്രക്കാരുടെ സുരക്ഷാ സ്ക്രീനിംഗ്, കാത്തിരിപ്പ് സമയം മുൻപത്തെ അപേക്ഷിച്ച് നാല് ശതമാനം കുറഞ്ഞെന്നും എന്നാൽ, ഈ കാലയളവിൽ മോൺട്രിയലിൽ കാത്തിരിപ്പ് സമയം വർദ്ധിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
കാനഡയിൽ റാൻഡം കോവിഡ് ടെസ്റ്റിംഗ് പ്രോഗ്രാം എയർപോർട്ടുകളിൽ നിന്ന് ഓഫ്-സൈറ്റ് ഫാർമസികളിലേക്കും വെർച്വൽ സെൽഫ് ടെസ്റ്റിംഗ് അപ്പോയിന്റ്‌മെന്റുകളിലേക്കും മാറ്റിയതിനാൽ, വിമാനത്താവളങ്ങളിലെ തിരക്ക് കുറയാൻ സഹായകരമായതായി സർക്കാർ സൂചിപ്പിക്കുന്നു. ഏപ്രിൽ മുതൽ, കാനഡയിലുടനീളം 1,500-ലധികം സിഎടിഎസ്എ സ്ക്രീനിംഗ് ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്, കൂടാതെ തിരക്കേറിയ വിമാനത്താവളങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു