https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പോലീസിന്റെ എസ്‌യുവി മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്ത ടൊറന്റോ പോലീസ്. തിങ്കളാഴ്ച പുലർച്ചെ 4:30 ന് യോങ് സ്ട്രീറ്റിന്റെയും ലോറൻസ് അവന്യൂവിന്റെയും സമീപം അടച്ചിരുന്ന ഒരു വ്യാപാരശാലയുടെ ഗ്ലാസ് വാതിൽ കല്ലെറിഞ്ഞു തകർത്ത പ്രതിയെ അറസ്റ്റ് ചെയുകയും എന്നാൽ അറസ്റ്റിനിടെ, പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പോലീസ് കനൈൻ യൂണിറ്റ് എസ്‌യുവിയും, രണ്ട് നായ്ക്കളെയും തട്ടിയെടുത്ത് പ്രതി രക്ഷപെടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
തുടർന്ന് ലോറൻസ് അവന്യൂവിലെ മെട്രോ സ്റ്റേഷനറി കടയുടെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പോലീസ് എസ്‌യുവിയുമായി പ്രവേശിക്കുകയും അവിടെ പാർക്ക് ചെയ്തിരുന്ന കറുകളിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുന്നതിന് മുമ്പ്, രക്ഷപെടാൻ ശ്രമിച്ച പ്രതി ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ടാക്‌സിയിലെ ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. കൂടാതെ സമീപത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന്റെയും മിനി വാനിന്റെയും ഡ്രൈവർ സൈഡ് ജനൽ ചില്ല് തകർത്തതായി പോലീസ് പറഞ്ഞു. പ്രതിയെ അതിസാഹസികമായി പോലീസ് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 32 കാരനായ സെനോൺ ക്ലീൻ-ഓറമിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
ടാക്‌സി ഡ്രൈവറെ നിസാര പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പോലീസ് വാഹനത്തിന്റെ പുറകിലുണ്ടായിരുന്ന നായ്ക്കൾക്ക് പരിക്കില്ല.
ഒരു പ്രതിക്ക് എങ്ങനെയാണ് പോലീസ് വാഹനം മോഷ്ടിക്കാൻ കഴിയുക എന്ന ചോദ്യത്തിന്, എന്താണ് സംഭവിച്ചതെന്ന് നിർണ്ണയിക്കാൻ തങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ടൊറന്റോ പോലീസ് ഇൻസ്പെക്ട്ർ ക്രെയ്ഗ് യംഗ് പറഞ്ഞു, കൂടാതെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു