അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് കൊവിഡ് മാർഗ്ഗ രേഖയുമായി കാനഡ ഗവണ്മെന്റ്.കൊറോണ വൈറസ് സമയത്ത് കാനഡയിൽ എത്തുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കായി കാനഡ ഗവണ്മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. “COVID-19: ഗൈഡ് ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റസ് ഇൻ കാനഡ അറിവിങ് ഫ്രം അബ്രോഡ് എന്നാണ് മാർഗ്ഗ നിർദ്ദേശ രേഖയുടെ തലക്കെട്ട്. അന്തർദ്ദേശീയ വിദ്യാർത്ഥികളെ സഹായിക്കുന്നതിൽ ഡിഎൽഐകൾ, പ്രവിശ്യകൾ, പ്രദേശങ്ങൾ, കാനഡ ഗവൺമെൻറ് എന്നിവയുടെ പങ്കും ഉത്തരവാദിത്തവും വിശദമായി ഈ രേഖയിൽ നൽകിയിരിക്കുന്നു. കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ആരോഗ്യ ഉപദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് കാനഡയിൽ എത്തും മുൻപ് വിദ്യാർത്ഥി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ക്വറന്റൈൻ പ്ലാൻ, എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ഗൈഡ് നൽകുന്നു.
COVID-19 ന്റെ ലക്ഷണങ്ങളുള്ള ഏതെങ്കിലും അന്തർദ്ദേശീയ വിദ്യാർത്ഥിയെയോ അയാളുടെ കുടുംബങ്ങത്തെയോ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും ഗൈഡിൽ പറയുന്നു. കാനഡയിലെത്തിയ ശേഷമാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നതെങ്കിൽ ഒരു കാനേഡിയൻ ആരോഗ്യ പ്രവർത്തകൻ രോഗിയെ പരിശോധിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. രോഗിക്ക് കാനഡയിലേക്ക് സ്വന്തം ഇഷ്ട പ്രകാരമുള്ള യാത്ര നടത്താനോ ചികിത്സ നേടാനോ ഉള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല. കൊറോണ വൈറസ്-സന്നദ്ധത പദ്ധതി ഉള്ള സ്ഥാപനങ്ങളിലേക്ക് പോകാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ട്. ഇത്തരത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളൊരു സ്ഥാപനങ്ങളുടെ വിഷാദശാംശങ്ങൾ കനേഡിയൻ ഗവണ്മെന്റിന്റെ ഒഫീഷ്യൽ പേജിൽ ,ലഭ്യമാണ്. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ഒരു സ്റ്റഡി പെർമിറ്റ് അല്ലെങ്കിൽ സ്റ്റഡി പെർമിറ്റ് അംഗീകാരം ആവശ്യമാണ്, പക്ഷേ ഇത് ഒരു യാത്രാ അംഗീകാരമല്ല. യാത്രാ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഐആർസിസി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും. അവരുടെ സ്കൂളിലോ പ്രവിശ്യയിലോ പ്രദേശത്തിലോ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ ഈ അംഗീകാരം റദ്ദാക്കാനും ഐആർസിസിക്ക് സാധിക്കും. അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഹോസ്റ്റുചെയ്യാൻ നിയോഗിച്ചിരിക്കുന്ന സ്ഥാപനങ്ങൾ, പ്രവിശ്യ അല്ലെങ്കിൽ പ്രദേശമാണ് ഡി എൽ ഐ. ഇത്തരത്തിൽ അംഗീകരിച്ചിട്ടുള്ള ഒരു ഡി എൽ ഐയിൽ നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചല്ലാതെ പ്രവേശിക്കാൻ ഉദ്യമിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷിദ്ധമാകാനും സാധ്യതയുമുണ്ട്.
അന്തർദ്ദേശീയ വിദ്യാർത്ഥികളോടൊപ്പം ഉടനടി തന്നെ കുടുംബാംഗങ്ങൾക്കും പ്രവേശനം അനുവദിച്ചേക്കാം. ഇതിൽ വിദ്യാർത്ഥികളുടെ പങ്കാളികൾ, ആശ്രിതരായ കുട്ടികൾ അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ അവരുടെ നിയമപരമായ രക്ഷകർത്താവ് അല്ലെങ്കിൽ രക്ഷിതാവ് എന്നിവർ ഉൾപ്പെടും. കോവിഡ് കാലത്ത് കാനഡയിലെത്തുന്ന വിദ്യാർത്ഥികൾ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റൈൻ പ്ലാൻ കരുതണം. മുഖം മറക്കുന്നതിനാവശ്യമായ മാസ്കും കൈയിൽ കരുത്തേണ്ടതാണ്. അന്തർദേശീയ വിദ്യാര്ഥികളായി എത്തുന്നവരുടെ ക്വാറന്റൈൻ പ്ലാൻ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ ബോർഡർ ഉദ്യോഗസ്ഥർ അവരെ കാനഡയിലേക്ക് കടത്തി വിടുകയുള്ളു. ക്വറന്റൈനിൽ ആയിരിക്കുമ്പോൾ വിദ്യാർത്ഥികൾ തങ്ങൾക്ക് വ്യക്തിഗത താമസസൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തുകയും രോഗലക്ഷണങ്ങൾക്കായി അവർ സ്വയം നിരീക്ഷിക്കുകയും വേണം. പൊതു ഇടങ്ങളിലുള്ള സന്ദർശനം ഒഴിവാക്കണം. ഹോസ്റ്റൽ പോലുള്ള പൊതു താമസ സൗകര്യങ്ങൾ ഉപയോഗിക്കരുത്. ശാരീരിക അകലം പാലിക്കുന്നതിനുപുറമെ, കഠിനമായ അസുഖത്തിന് സാധ്യതയുള്ള മുതിർന്ന ആളുകളുമായും എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉള്ളവരുമായും രോഗപ്രതിരോധശേഷിയില്ലാത്തവരുമായും ഉള്ള സമ്പർക്കം അവർ ഒഴിവാക്കേണ്ടതുണ്ട്.സാധ്യമെങ്കിൽ പ്രത്യേക കിടപ്പുമുറിയും വാഷ്‌റൂമും ഉള്ള സ്ഥലങ്ങളാണ് ക്വറന്റൈൻ പ്ലാനിനായി തെരഞ്ഞെടുക്കേണ്ടത്. മറ്റ് സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും താമസക്കാരിൽ നിന്നും ശാരീരിക അകലം പാലിക്കുന്നതും പതിവായി അണു നാശനം നടത്തുന്നതും ശീലമാക്കണം. പ്രായപൂർത്തിയാകാത്തവർക്കും ക്വാറന്റൈൻ നിര്ബന്ധമാണ്. മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാക്കൾ അവരുടെ കുട്ടി സ്വന്തം നാട്ടിലേക്ക് പോകുന്നതിനുമുമ്പ് ഉചിതമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.കൂടാതെ അന്താരാഷ്ട്ര വിദ്യാർത്ഥികളോട് അവരുടെ ഹെൽത് കെയർ കവറേജ് യോഗ്യത ഉറപ്പു വരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഹെൽത് കെയർ കവറേജ് ഇല്ലാത്തവർക്ക് പുറപ്പെടുന്നതിന് മുമ്പ് COVID-19 കവറേജ് ഉൾപ്പെടുന്ന സ്വകാര്യ ഇൻഷുറൻസ് നൽകും.
ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്ന പക്ഷം 750,000 ഡോളർ വരെ പിഴയും ആറുമാസം തടവുമാണ് ശിക്ഷ ലഭിക്കുക. ക്വറന്റൈൻ ലംഘിക്കുന്നത് മൂലം ആർക്കെങ്കിലും ശാരീരിക ഉപദ്രവമോ ആസന്ന മരണ സാധ്യതയോ ഉണ്ടാക്കുകയാണെങ്കിൽ, കുറ്റക്കാർക്ക് ഒരു മില്യൺ ഡോളർ വരെ പിഴയും മൂന്ന് വർഷം വരെ തടവും ശിക്ഷയായി അനുഭവിക്കേണ്ടി വരും. ക്വറന്റൈൻ ചെയുന്ന സാഹചര്യത്തിൽ ഉള്ള വിദ്യാർത്ഥികൾക്ക് ശാരീരിക- മാനസിക പിന്തുണ നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഐആർസിസി വിദ്യാർത്ഥിയെ ഹോസ്റ്റ് ചെയ്യാൻ തയ്യാറായിട്ടുള്ള പ്രദേശങ്ങൾ, പ്രവിശ്യ, സ്ഥാപനം എന്നിവ സംബന്ധിച്ച് അറിയിക്കുന്നതായിരിക്കും. ഹെൽത്ത് ഏജൻസി ഓഫ് കാനഡയുമായി ചേർന്ന് കാണാതായ ഗവണ്മെന്റ് പുറത്തിറക്കിയിരിക്കുന്ന പ്രമാണ രേഖയിൽ COVID-19 മായി ബന്ധപ്പെട്ട അന്തർദേശീയ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ എല്ലാ മേഖലകൾ സംബന്ധിച്ചുമുള്ള വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു