November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

റഷ്യ-യുക്രൈൻ യുദ്ധത്തിന് ഒരു വയസ്; യുക്രെയ്‌നിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൊറന്റോയിൽ മാർച്ച്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

യുക്രെയ്‌നിൽ റഷ്യയുടെ അധിനിവേശത്തിന്റെ ഒരു വർഷം തികയുന്ന വേളയിൽ യുക്രെയ്‌നിന് പിന്തുണ അറിയിക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയപ്പോൾ വെള്ളിയാഴ്ച വൈകുന്നേരം ടൊറന്റോ നഗരത്തിന്റെ തെരുവുകളിൽ മഞ്ഞയും നീലയും പതാകകളും “സ്ലാവ ഉക്രെയ്നി” എന്ന ആർപ്പുവിളികളും നിറഞ്ഞു.

ഇന്നലെ വൈകുന്നേരം 6:30 ന് യുക്രെയ്‌നിന് ഐക്യദാർഢ്യ പ്രഖ്യാപിച്ച് യോങ്-ഡുണ്ടാസ് സ്‌ക്വയറിൽ നിന്ന് നഥാൻ ഫിലിപ്‌സ് സ്‌ക്വയറിലേക്ക് മാർച്ച് നടത്തുകയും, “Pray for Ukraine,” “Ukraine Wants Peace,” “#StandwithUkraine,” “Stop Genocide in Ukraine,” and “Canada Supports Ukraine.” തുടങ്ങിയ ബോർഡുകൾ ജാഥയിൽ ഉടനീളം ഉണ്ടായിരുന്നു. ആഗോള തലത്തിൽ 300 നഗരങ്ങളിലും സമാനമായ റാലികൾ നടന്നതിന് പിന്തുണാ നൽകുന്നതിന്റെ ഭാഗമയിട്ടാണ് ടൊറന്റോ മാർച്ച് സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്, പ്രതിരോധ മന്ത്രി അനിത ആനന്ദ്, ഉക്രെയ്ൻ കോൺസൽ ജനറൽ ഒലെക്സാണ്ടർ ഷെവ്ചെങ്കോ, ടൊറന്റോ ഡെപ്യൂട്ടി മേയർ ജെന്നിഫർ മക്കെൽവി എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ മാർച്ചിൽ പങ്കെടുത്തു സംസാരിച്ചു.

“യുക്രെയ്‌നിന് പ്രതിരോധിക്കാൻ പിന്നിൽ നിന്നവരുടെ ധൈര്യവും നിശ്ചയദാർഢ്യവുമാണ് ഞങ്ങൾക്കെല്ലാം പ്രചോദനം. മുൻനിരയിലുള്ളവരെ കാനഡ തുടർന്നും പിന്തുണയ്ക്കുന്നു,” യുദ്ധത്തിൽ തകർന്ന രാജ്യത്തിന് കാനഡ നൽകിയ പിന്തുണയെ ഉദ്ധരിച്ച് ട്രൂഡോ പറഞ്ഞു. “ജനാധിപത്യത്തിന്റെ ചാമ്പ്യൻ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രൂഡോ ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെ അഭിനന്ദിച്ചു.

About The Author

error: Content is protected !!