November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ക്യൂബെക്കിലെ ഹൈവേ 40-ൽ നൂറ്റിയൻപതിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

ക്രിസ്മസ് ദിനത്തിൽ ക്യൂബെക്കിലെ മൗറിസിയിലെ യമാച്ചിച്ചെക്ക് സമീപം ഹൈവേ 40 ഈസ്റ്റിൽ ഡസൻ കണക്കിന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ക്യൂബെക്ക് പ്രവിശ്യാ പോലീസ് പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം പോലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഒരാളുടെ നില ഗുരുതരമാണെന്ന് ചില റിപ്പോർട്ടുകളുണ്ട്.

അപകടത്തെത്തുടർന്ന് ഹൈവേ 40 ന്റെ ഒരു ഭാഗം അടച്ചിട്ടുണ്ടെന്ന് പോലീസിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്, ട്രോയിസ്-റിവിയറസിന് പടിഞ്ഞാറ് ഭാഗത്താണ് മൾട്ടി-വാഹന കൂട്ടിയിടി നടന്നത്. ഭാരമേറിയ ട്രക്ക് കുത്തനെ ഇടിച്ചാണ് കൂട്ടിയിടി ആരംഭിച്ചതെന്നും,തടർന്ന് പിന്നാലെയുണ്ടായിരുന്ന വാഹനങ്ങൾ ഓരോന്നായി കൂട്ടിയിടിക്കുരുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ദുർഘടമായ റോഡിന്റെ അവസ്ഥയും, കനത്ത മഞ്ഞുവീഴ്ചയും അപകടത്തിൽ ഒരു പങ്കു വഹിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

പോലീസ് അറിയിച്ചതനുസരിച്ച് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കുകളും ജീവനക്കാരും ഉടൻ തന്നെ സ്ഥലത്ത് എത്തി പ്രാഥമിക ശുശ്രുഷകൾ നൽകി. തെക്കൻ ക്യൂബെക്കിൽ മഞ്ഞുവീഴ്ച മൂലം ബുദ്ധിമുട്ടുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് എസ് ക്യൂ ട്വിറ്ററിൽ വാഹനമോടിക്കുന്നവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 150 ഓളം കാറുകൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് ഗതാഗത മന്ത്രി ഫ്രാൻസ്വാ ബോണാർഡൽ ട്വീറ്റ് ചെയ്തു, ഈ മേഖലയിലെ യാത്ര ഒഴിവാക്കണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

About The Author

error: Content is protected !!