https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
സാൽമൊണല്ല, പാൽ, റബ്ബറിന്റെ ആംശം എന്നിവയുടെ സാന്നിധ്യം കാരണം കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ അഞ്ചിലധികം ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചത്. പായ്ക്കറ്റുകളിൽ പാലിന്റെ സാന്നിധ്യം ഉണ്ടെന്ന മുന്നറിയിപ്പിന്റെ അഭാവത്തിലാണ് ഭക്ഷണപദാർത്ഥങ്ങൾ കൂടുതലും തിരിച്ചുവിളിച്ചത്. ചോക്കലേറ്റ് ട്രീറ്റുകൾ, ചോക്കലേറ്റ് കോഫി ബീൻസ്, ചോക്ലേറ്റ് രുചിയുള്ള പ്രോട്ടീൻ പൗഡർ, സസ്യാധിഷ്ഠിത പ്രാതൽ സാൻഡ്‌വിച്ചുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു.
ശനിയാഴ്ച, ഒലീവിയ & ലിയോ ഗൗർമെറ്റ് ട്രീറ്റ്‌സിന്റെ ഡാർക്ക് 55 പെർസെന്റജ് കൊക്കോ ആൽമണ്ട് ബാർക്ക്, ചോക്ലേറ്റ് ലാബ് ബ്രാൻഡായ ചോക്ലേറ്റ് കോഫി ബീൻസ് എന്നിവ പാലിന്റെ സാന്നിധ്യം കാരണം തിരിച്ചുവിളിച്ചു. രണ്ട് പ്രൊഡക്ടുകളും ആൽബർട്ടയിയിലും, ചോക്ലേറ്റ് ലാബ് കോഫി ബീൻസ് ഒന്റാറിയോയിലും ഓൺലൈനിൽ വിറ്റിരുന്നു. ഹെൽത്ത് കാനഡയുടെ അഭിപ്രായത്തിൽ, ലേബലിൽ പാലിന്റെ സാന്നിധ്യത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാത്തത് മൂലം ഒരു വ്യക്തി ഉൽപ്പന്നം കഴിച്ചാൽ അലർജിക്ക് കാരണമാകുമെന്ന ആശങ്ക മൂലമാണ് ഇവ തിരിച്ചുവിളിച്ചത്.
വെനീഷ്യൻ മീറ്റ്സിന്റെ ഫിനോച്ചിയോണ സലാമി സ്വീറ്റ്സിൽ സാൽമൊണല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഇവയും തിരിച്ചുവിളിച്ചിരുന്നു. ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, മാനിറ്റോബ, ഒന്റാറിയോ എന്നിവിടങ്ങളിൽ ഈ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിരുന്നു. സാൽമൊണല്ല മൂലം മലിനമായ ഭക്ഷണം “ഗുരുതരവും ചിലപ്പോൾ ആരോഗ്യമുള്ള ആളുകൾക്ക് പോലും ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങി ഗുരുതരമായ അസുഖങ്ങൾ അനുഭവപ്പെടാം.
ഭക്ഷണത്തിൽ റബ്ബറിന്റെ ആംശം കണ്ടെത്തിയതിനെത്തുടർന്ന് ഈറ്റ്‌വെൽ ബ്രാൻഡായ പിന്റിയുടെ ഗ്ലൂറ്റൻ ഫ്രീ ചിക്കൻ നഗ്ഗറ്റുകൾ തിരിച്ചുവിളിച്ചു. ഹെൽത്ത് കാനഡയുടെ കണക്കനുസരിച്ച് ഈ നഗ്ഗറ്റുകൾ ദേശീയതലത്തിലും വിറ്റുരുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു