https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
മിസ്സിസാഗയിലും ബ്രാംപ്ടണിലും ഉൾപ്പെടെ മോഷ്ടിച്ച വാഹനങ്ങൾ വിൽക്കുന്ന നിരവധിപേരെ അറസ്റ്റ് ചെയ്ത് ഒന്റാറിയോ പോലീസ്. 12 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 214 മോഷ്ടിച്ച വാഹനങ്ങളും ആറ് തോക്കുകളും പണവും മയക്കുമരുന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഓപ്പറേഷൻ മൈറായുടെ ഭാഗമായിട്ടാണ് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അന്വേഷണം നടത്തിയത്.
മോഷണങ്ങൾ പ്രധാനമായും ഒന്റാറിയോയിലാണ് നടന്നത്. ക്രിമിനൽ കോഡ്, കന്നാബിസ് ആക്ട്, കൺട്രോൾഡ് ഡ്രഗ്‌സ് ആന്റ് സബ്‌സ്റ്റൻസ് ആക്‌ട് എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഉൾപ്പെടെ 242 കുറ്റങ്ങളാണ് 28 പേർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടവരിൽ സർവീസ് ഒന്റാറിയോയിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് പ്രാഥമിക വിവരം, മോഷ്ടിച്ച വാഹനങ്ങൾക്ക് നിയമവിരുദ്ധമായ രജിസ്ട്രേഷനിൽ സഹായിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഡർഹാം മേഖലയിലും ടൊറന്റോയിലും സസ്‌കാച്ചെവാനിലും, യോർക്ക് റീജിയനിലും മോഷ്ടിച്ച വാഹനങ്ങൾ വഞ്ചനാപരമായി രജിസ്റ്റർ ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന പ്രധാന സംഘങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവരോട് പ്രക്രിയയിലുടനീളം ജാഗ്രത പാലിക്കണമെന്നും, എന്തെങ്കിലും സംശയാസ്പദമായി തോന്നിയാൽ പണം നൽകരുതെന്നും നിയമപാലകരെ ബന്ധപ്പെടണമെന്നും പീൽ റീജിയണൽ പോലീസിലെ ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് നിർദ്ദേശിച്ചു. വാഹന മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും മോഷണം തടയുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു