November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഒന്റാരിയോയിൽ സ്കൂളുകൾ തുറക്കുന്നത് നീളും

ഒന്റാരിയോ : ഒന്റാരിയോ സ്കൂളുകൾ പഠനത്തിനായി സെപ്റ്റംബർ വരെ തുറക്കില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു .വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ ലെസെ, ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ട് എന്നിവർക്കൊപ്പം ബുധനാഴ്ച ഉച്ചയോടെയാണ് ഫോർഡ് ഇക്കാര്യം അറിയിച്ചത്. ഒന്റാരിയോയിൽ നിലവിലുള്ള കോവിഡ് വകഭേദങ്ങൾ ചെറുപ്പക്കാരിൽ കൂടുതൽ അപകട സാധ്യതയുള്ളതാണെന്ന് പ്രീമിയർ ഫോർഡ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ മുതൽ ഒന്റാരിയോയിലെ വിദ്യാർത്ഥികൾ ഓൺലൈൻ വഴിയാണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒന്റാരിയോയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.  പുതിയ  പ്രതിദിന കോവിഡ് കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി 1,000ത്തിൽ താഴെയാണ്. ഒന്റാരിയോയിൽ നിലനിന്നിരുന്ന സ്റ്റേ-അറ്റ്-ഹോം ഓർഡർ നീക്കിയ സാഹചര്യത്തിന് പിന്നാലെ ആണ് സ്‌കൂളുകൾ തുറക്കില്ല എന്ന പ്രഖ്യാപനം വന്നത്. പൊതുസ്ഥലത്ത് ഒത്തുചേരലുകൾക്ക് പരമാവധി അഞ്ച് പേർ , റീറ്റെയ്ൽ സ്റ്റോറുകളിൽ ആളുകളെ പ്രവേശിപ്പിക്കുവാനുള്ള നിയന്ത്രണങ്ങൾ എന്നിവ പോലെയുള്ള മിക്ക പൊതുജനാരോഗ്യ നടപടികളും തുടരുകയാണ്. നിലവിൽ 80% ആളുകൾ ഒന്റാരിയോയിൽ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 

About The Author

error: Content is protected !!