https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
റഷ്യൻ എയർലൈൻ എയ്‌റോഫ്ലോട്ട് കനേഡിയൻ വ്യോമാതിർത്തി ലംഘിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ പ്രതികരിച്ചു. ഞായറാഴ്ച കനേഡിയൻ വ്യോമാതിർത്തി ഉപയോഗിച്ച് റഷ്യൻ എയർലൈൻ എയ്‌റോഫ്ലോട്ട് ആണ് നിയമലംഘനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും കാനഡ ട്രാൻസ്‌പോർട്ട് മിനിസ്റ്റർ ഒമർ അൽഗബ്ര പറഞ്ഞു.
റഷ്യൻ എയർലൈൻ എയ്‌റോഫ്ലോട്ട് ഫ്ലൈറ്റ് 111 മിയാമിയിൽ നിന്ന് മോസ്കോയിലേക്ക് കനേഡിയൻ വ്യോമാതിർത്തി ഉപയോഗിച്ചു എന്നാണ് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നത്. റഷ്യയ്ക്കും കാനഡയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകളൊന്നുമില്ല, എന്നാൽ പ്രതിദിനം നിരവധി റഷ്യൻ വിമാനങ്ങൾ കനേഡിയൻ വ്യോമാതിർത്തിയിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് കടന്നുപോകുന്നുണ്ടെന്ന് ട്രാൻസ്‌പോർട്ട് കാനഡ പ്രതികരിച്ചു.
എയ്‌റോഫ്ലോട്ടിനെ ബ്രിട്ടീഷ് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ബ്രിട്ടൻ വിലക്കിയിട്ടുണ്ട്. പോളണ്ടും ചെക്ക് റിപ്പബ്ലിക്കും തങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് റഷ്യൻ എയർലൈനുകളെ നിരോധിച്ചിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനേയും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനെയും ലക്ഷ്യമിട്ട് അമേരിക്കയുമായി ചേർന്ന് റഷ്യക്കെതിരെ കാനഡ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വിഫ്റ്റ് പേയ്‌മെന്റ് സിസ്റ്റത്തിൽ നിന്ന് “തിരഞ്ഞെടുത്ത” റഷ്യൻ ബാങ്കുകളെ തടഞ്ഞിരിക്കുകയാണ്, കൂടാതെ റഷ്യയിൽ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി പൂർണ്ണമായി നിരോധിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് കാനഡ.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു