November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ജീവനക്കാരുടെ കുറവ്, ക്വീൻസ്‌വേ കാൾട്ടൺ ഹോസ്പിറ്റൽ സേവനങ്ങൾ കുറയ്ക്കുന്നു

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കോവിഡ്-19 കാരണമുണ്ടായ ജീവനക്കാരുടെ കുറവ് ക്വീൻസ്‌വേ കാൾട്ടൺ ഹോസ്പിറ്റൽ ചില സേവനങ്ങൾ പിൻവലിക്കേണ്ട സാഹചര്യത്തിലേക്ക്  നീങ്ങിയതായി ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാരെ മറ്റ് മേഖലകളിലേക്ക് പുനർവിന്യസിക്കുന്നതിനാൽ ആംബുലേറ്ററി കെയർ, ചികിത്സാ സേവനങ്ങൾ, എൻഡോ / സിസ്റ്റോ സേവനങ്ങൾ എന്നിവ കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഒട്ടാവയിലുടനീളമുള്ള സ്റ്റാഫ് ക്ഷാമം ആരോഗ്യ ക്രമീകരണങ്ങളെ ബാധിക്കുന്നു, സേവനങ്ങൾ താൽക്കാലികമായി കുറയ്ക്കാനോ അല്ലെങ്കിൽ അപ്പോയിന്റ്മെന്റുകൾ മൊത്തത്തിൽ റദ്ദാക്കാനോ സ്ഥാപനങ്ങൾ നിർബന്ധിതരാക്കുന്നു എന്നതാണ് പ്രധാന വസ്തുത. ക്വീൻസ്‌വേ കാൾട്ടൺ ഹോസ്പിറ്റലും (ക്യുസിഎച്ച്), സൗത്ത്-ഈസ്റ്റ് ഒട്ടാവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ഹോസ്പിറ്റൽ സേവനങ്ങൾ കുറച്ചിരിയ്ക്കുകയാണ്,  ജീവനക്കാരുടെ കുറവ് കാരണം ആണ് സേവനങ്ങൾ കുറച്ചതെന്നാണ് വിശദീകരണം.

ക്യുസിഎച്ച് ജീവനക്കാരിൽ 40 ശതമാനത്തിലധികം പേർക്കും കോവിഡ്-19 പോസിറ്റീവ് ആണെന്നതും, ഇത് ആശുപത്രിക്ക് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്നും മാനേജ്മെന്റ് പറയുന്നു. ഒമൈക്രോൺ വകഭേദം കൂടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ വേണ്ട നടപടികൃമങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

About The Author

error: Content is protected !!