November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോവിഡ്-19 വാക്സിനേഷൻ ആവശ്യകതകൾക്കെതിരെ ക്യൂബെക്കിൽ ട്രക്ക് ഡ്രൈവർമാർ പ്രതിഷേധിക്കുന്നു

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കോവിഡ്-19 ന് എതിരായ നിർബന്ധിത വാക്സിനേഷനോട് വിയോജിക്കുന്ന ക്യൂബെക്ക് ട്രക്ക് ഡ്രൈവർമാർ ജനുവരി 28 ന് കാനഡയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിനും ഇടയിലുള്ള നിരവധി അതിർത്തി ക്രോസിംഗുകളിൽ നിന്ന് ഒട്ടാവയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചു. ചൗഡിയർ-അപ്പാലാച്ചസിലെ സെന്റ്-തിയോഫൈൽ, ഈസ്റ്റേൺ ടൗൺഷിപ്പിലെ സ്റ്റാൻസ്‌റ്റെഡ്, മോണ്ടെറെഗീയിലെ സെന്റ്-ബെർണാർഡ്-ഡി-ലാക്കോൾ എന്നിവിടങ്ങളിലെ അതിർത്തി ക്രോസിംഗുകളിലായിരിക്കും പ്രതിഷേധം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ട്രക്ക് ഡ്രൈവർമാരും പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകടനം ഉച്ചയ്ക്ക് 12 മണിയോടെ സമാപിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് കാനഡയിലേക്ക് പ്രവേശിക്കുന്ന എല്ലാ ട്രക്കർമാർക്കും രണ്ടാഴ്ചത്തെ ക്വാറന്റൈനും എത്തിച്ചേരുന്നതിന് മുമ്പ് നെഗറ്റീവ് കോവിഡ്-19 ടെസ്റ്റും നിർബന്ധമാണ് എന്ന് പ്രവിശ്യ പറഞ്ഞിരുന്നു അല്ലെങ്കിൽ വാക്‌സിൻ എടുക്കണമെന്ന നിബദ്ധനയും മുന്നോട്ട് വെച്ചിരുന്നു.

പകർച്ചവ്യാധിയും തൊഴിലാളി ക്ഷാമവും മൂലം ഇതിനകം ദുർബലമായ ഭക്ഷ്യ വിതരണ ശൃംഖല ഈ നടപടിയിൽ നിന്ന് അധിക സമ്മർദ്ദം വഹിക്കുമെന്ന് സിടിഎക്യൂ ന്റെ പ്രസിഡന്റും സിഇഒയുമായ സിൽവി ക്ലൂട്ടിയർ പ്രസ്താവിക്കുന്നു. കൂടാതെ സർക്കാർ വേണ്ട ഉചിതമായ നടപടികൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അസോസിയേഷൻ അറിയിച്ചു.

About The Author

error: Content is protected !!