November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ക്യൂബെക്കിൽ മിനിമം വേതനം15.25 ഡോളറായി വർദ്ധിപ്പിച്ചു; മെയ് 1 മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ക്യൂബെക്കിൽ മിനിമം വേതനം 14.25 ഡോളറിൽ നിന്ന് 15.25 ഡോളറായി ഉയർത്തുമെന്ന് തൊഴിൽ മന്ത്രി ജീൻ ബൗലെറ്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയ മിനിമം വേതനം 2023 മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് മണിക്കൂറിൽ 1 ഡോളറിന്റെ ശമ്പള വർധനവാണ്, അതായത് ആഴ്‌ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരന് ഒരു വർഷം അധികമായി 2,000 ഡോളർ ലഭിക്കുക്കും. 7.02 ശതമാനം അധിക വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, ഇത് 1995 ന് ശേഷമുള്ള ക്യൂബെക്കിലെ ഏറ്റവും വലിയ വേതന വർദ്ധനവാണെന്നും ബൗലെറ്റ് പറഞ്ഞു.

വരാനിരിക്കുന്ന ശമ്പള വർദ്ധനവ് 164,100 സ്ത്രീകൾ ഉൾപ്പെടെ ക്യൂബെക്കിലുടനീളം 298,900 ജീവനക്കാർക്ക് പ്രയോജനം ചെയ്യുമെന്ന് തൊഴിൽ മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മേയിൽ മിനിമം വേതനം13.50 ഡോളറിൽ നിന്ന് 14.25 ഡോളറായി ഉയർത്തിയിരുന്നു.

എന്നാൽ മിനിമം വേതനത്തിലെ 7.02 ശതമാനം വർദ്ധനവ് ചെറുകിട ബിസിനസ്സ് ഉടമകളിൽ “കാര്യമായ പ്രതികൂല ഫലമുണ്ടാക്കും” കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ്സിന്റെ (സിഎഫ്ഐബി) പോളിസി അനലിസ്റ്റ് ബെഞ്ചമിൻ റൂസ് പറഞ്ഞു. പണപ്പെരുപ്പവും തൊഴിലാളി ക്ഷാമവും ഉൾപ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളിൽ ബിസിനസ്സ് ഉടമകൾ ഇതിനകം തന്നെ ബുദ്ധിമുട്ടിലായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വേതനം വർധിപ്പിക്കുന്നതിനും ചെറുകിട ബിസിനസുകൾ നിലനിർത്തുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം സർക്കാരുകളുടെ നികുതി ഭാരം കുറയ്ക്കുക എന്നതാണ്. “നികുതി ഭാരം കുറച്ചാൽ നമ്മൾ ആദ്യം കാണുന്നത് തൊഴിലുടമകൾ]അവരുടെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കും എന്നതാണ്,” റൂസ് പറഞ്ഞു.

About The Author

error: Content is protected !!