https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ മിസ്സിസാഗയിലെ ഓട്ടോ പാർട്‌സ് കമ്പനിക്ക് പുറത്ത് പ്രതിഷേധിച്ചു. കൂലി നിഷേധവുമായി ബന്ധപ്പെട്ടാണ് പ്രധിഷേധം നടത്തിയത്.
പിയേഴ്‌സൺ എയർപോർട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഓൺലൈൻ ഓട്ടോ പാർട്‌സ് കമ്പനിയായ പാർട്‌സ് അവതാറിനെതിരാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തെക്കുറിച്ചുള്ള അഭ്യർത്ഥനകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൂഷണത്തിനും വേതനം നൽകാത്തതിനുമെതിരെയാണ് തങ്ങൾ പോരാടുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഓവർടൈമോ അവധിക്കാല വേതനമോ നൽകിയിട്ടില്ലെന്നും 9,000 ഡോളറിൽ കൂടുതൽ കമ്പനി നൽകാനുണ്ടെന്നും ഒരു പാർട്‌സ് അവതാർ കമ്പനിയിലെ ജീവനക്കാരൻ പറഞ്ഞു. താൻ വേതനം ആവശ്യപ്പെട്ടപ്പോൾ, കമ്പനി ഉദ്യോഗസ്ഥർ, ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിനെ വിളിക്കുകയും ജീവനക്കാരിയുടെ സ്ഥിര താമസ അപേക്ഷയ്ക്കുള്ള പിന്തുണ കമ്പനി പിൻവലിക്കുകയും ചെയ്തു. എന്തിന്റെ പേരിലാണെങ്കിലും വേതനം നിഷേധിക്കുന്നതോ താമസിപ്പിക്കുന്നതോ തെറ്റാണെന്നും കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു