https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങൾ കാനഡയിൽ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം കാനഡ വാൻകൂവർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് ഖാലിസ്ഥാൻ അനുകൂലികൾ പ്രധിഷേധം സംഘടിപ്പിച്ചിരുന്നു. കയ്യിൽ ഖാലിസ്ഥാന്റെ പതാകകളും മുദ്രാവാക്യങ്ങളുമേന്തി, ഇന്ത്യയിൽ തടവിലാക്കപ്പെട്ടിരിക്കുന്ന സിഖുകാരെ മോചിപ്പിക്കണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു.
ശനിയാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് സമാനമായ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് കാനഡയിലും പ്രധിഷേധം സംഘടിപ്പിച്ചത്. ഈ മാസം ഫെബ്രുവരി 14 ന് കാനഡയിലെ മിസിസാഗയിലെ ഒരു ഹിന്ദു ക്ഷേത്രം ലക്ഷ്യമാക്കി ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളും ഖാലിസ്ഥാനി അനുകൂല മുദ്രാവാക്യങ്ങളും കൊണ്ട് വികൃതമാക്കിയിരിന്നു. ‘മോദിയെ തീവ്രവാദിയായി പ്രഖ്യാപിക്കുക (ബിബിസി)’, ‘സന്ത് ഭിന്ദ്രൻവാല രക്തസാക്ഷി’, ‘ഹിന്ദുസ്ഥാൻ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ ക്ഷേത്രത്തിന്റെ ചുവരുകളിൽ എഴുതിയിരുന്നത്. ഇതിനെ തുടർന്ന് കാനഡയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു