April 11, 2025

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടൊറന്റോയിലുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് യുവാവിനെ തിരിച്ചറിയാൻ സഹായം അഭ്യർത്തിച്ച് പോലീസ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ടൊറന്റോയിലെ ലൈംഗികാതിക്രമ അന്വേഷണവുമായി ബന്ധപ്പെട്ട് തിരയുന്ന യുവാവിനെ തിരിച്ചറിയാൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്തിച്ചു. ജൂൺ 4 ന് വെസ്റ്റൺ റോഡിലും ബെല്ലീവ് ക്രസന്റ് ഏരിയയിലുമാണ് ലൈംഗികാതിക്രമം നടന്നതെന്ന് വാർത്താക്കുറിപ്പിൽ പോലീസ് അറിയിച്ചു.

ബെല്ലീവ് ക്രസന്റ് ഏരിയയിലുള്ള ഒരു കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് ഇറങ്ങിയ സ്ത്രീയെ പ്രതി പിന്തുടരുകയും അവളുടെ നേരെ കത്തി കാണിച്ച് ഗോവണിപ്പടിയിലേക്ക് ബലമായി കയറ്റുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. “അവിടെ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട യുവതി അപ്പാർട്ട്മെന്റിൽ പ്രവേശിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്ന യുവാവ് കെട്ടിടത്തിലെ അടുത്ത മുറിയിലുണ്ടായിരുന്ന യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. യുവതിയെ കത്തി ചൂണ്ടി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തുടർന്ന് യുവാവ് അപ്പാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെട്ടു.

അഞ്ചടി-അഞ്ച് ഇഞ്ച് ഉയരമുള്ളതും, കൗമാരകാരനായ ഒരു പുരുഷനെയാണ് പോലീസ് തിരയുന്നത്. പ്രദേശത്ത് കൂടുതൽ പേർ ലൈംഗികാതിക്രമത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.

About The Author

error: Content is protected !!