https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ശനിയാഴ്ച രാത്രി മിസ്സിസാഗയിലെ പെട്രോൾ കാനഡ ഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ വെടിവെച്ച് മാരകമായി കൊലപ്പെടുത്തിയ പ്രതിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പീൽ റീജിയണൽ പോലീസ് പുറത്തുവിട്ടു. ബ്രാംപ്റ്റണിൽ താമസിക്കുന്ന പവൻപ്രീത് കൗർ എന്ന 21കാരിയാണ് രാത്രി 10:40 ഓടെ വെടിയേറ്റ് മരിച്ചത്.
കൗർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഡ്യൂട്ടി ഇൻസ്പെക്ടർ ടിം നഗ്തേഗാൾ പറഞ്ഞു. കൗർ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സിഖുകാരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് വിവരം. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന പ്രതിയുടെ ചിത്രവും അപ്ഡേറ്റ് ചെയ്ത വിവരണവുമാണ് പീൽ റീജിയണൽ പോലീസ് (പിആർപി) പുറത്തുവിട്ടിരിക്കുന്നത്.
“പ്രതിയെന്ന് സംശയിച്ചയാൾ നീളമുള്ള ഇരുണ്ട ശൈത്യകാല ജാക്കറ്റ്, കറുത്ത നിറത്തിലുള്ള ബൂട്ട്, ഇരുണ്ട നിറത്തിലുള്ള പാന്റ്, വെളുത്ത കയ്യുറകൾ എന്നിവ ധരിച്ചിരുന്നു”പിആർപി വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ സംശയിക്കുന്നയാൾ സ്ത്രീയാണോ പുരുഷനാണോ എന്ന് വ്യക്തമല്ല. പ്രതിക്കായുള്ള അന്വേഷണം കൂടുതൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
സംഭവത്തിന് മുമ്പോ അതിന് ശേഷമോ ഉള്ള വീഡിയോ ദൃശ്യങ്ങളോ, ഡാഷ്-ക്യാം ദൃശ്യങ്ങളോ ഉള്ള ആരെങ്കിലും 905-453-2121 എക്സ്റ്റൻഷൻ 3205 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു