https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഒരു വർഷം മുമ്പ് ഒന്റാറിയോയിൽ നിന്നും കാണാതായ യുവതിയുടെ ലൊക്കേഷനെ കുറിച്ച് വിവരം നൽകുന്നവർക്ക് 100,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് പോലീസ് അറിയിച്ചു.
ഒന്റാറിയോയിലെ വസാഗ ബീച്ചിൽ നിന്നാണ് എൽനാസ് ഹജ്താമിരിയെ തട്ടിക്കൊണ്ടുപോയത്. വ്യാജ പോലീസ് ഗിയർ ധരിച്ച മൂന്ന് പേർ വീട്ടിലെത്തി വെളുത്ത ലെക്സസ് എസ്‌യുവിയിൽ കയറ്റി കൊണ്ടുപോയെന്നാണ് പോലീസ് പറയുന്നത്. സംശയാസ്പദമായ രണ്ട് പേരുടെ രേഖാചിത്രങ്ങൾ വ്യാഴാഴ്ചയാണ് പോലീസ് പുറത്തുവിട്ടത്.
റിവാർഡ് വാഗ്ദാനം ചെയ്തതിലൂടെ ഹജ്താമിരിയെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും, തന്റെ 30 വർഷത്തെ സർവീസിൽ ഇത്തരമൊരു കേസ് താൻ കണ്ടിട്ടില്ലെന്നും ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് ഇൻസ്‌പെക്ടർ മാർട്ടിൻ ഗ്രഹാം പ്രസ്താവനയിൽ പറഞ്ഞു.
തട്ടികൊണ്ട് പോകുന്നതിന് ഒരു മാസം മുമ്പ്, ഒന്റാറിയോയിലെ റിച്ച്‌മണ്ട് ഹില്ലിലെ ഒരു പാർക്കിംഗ് സ്ഥലത്ത് വെച്ച് ഹജ്താമിരി ആക്രമിക്കപ്പെട്ടിരുന്നതായും ഗ്രഹാം പറഞ്ഞു. അന്ന് ഫ്രൈയിംഗ് പാൻ ഉപയോഗിഛയിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അവളുടെ മുൻ കാമുകൻ 35 കാരനായ മുഹമ്മദ് ലിലോയ്‌ക്കെതിരെ കൊലപാതകശ്രമത്തിനും തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനും കേസെടുത്തിരുന്നു.
കൂടാതെ ആക്രമണത്തിൽ മിസിസാഗയിലെ റിയാസത് സിംഗ് (23), ബ്രാംപ്ടണിലെ ഹർഷ്ദീപ് ബിന്നർ (24) എന്നിവരെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നവർ 1-888-310-1122 എന്ന നമ്പറിൽ ഒപിപി നോൺ എമർജൻസി ലൈനിൽ വിളിക്കാൻ പോലീസ് ആവശ്യപ്പെട്ടു. “#BringElnazHome എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് എൽനാസ് ഹജ്താമിരിയുടെ മുമ്പ് പുറത്തുവിട്ട സോഷ്യൽ മീഡിയ വിവരങ്ങളും ഫോട്ടോകളും പങ്കിടാൻ സഹായിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി,” പോലീസ് ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു