November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ മോഷണം പോയ 78 വാഹനങ്ങൾ കണ്ടെടുത്തു, നാല് പ്രതികളെ അറസ്റ്റ് ചെയ്തു : പീൽ റീജിയണൽ പോലീസ്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ 10 മില്യൺ ഡോളർ വില വരുന്ന മോഷണം പോയ 78 വാഹനങ്ങൾ കണ്ടെടുത്തതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു. ജി ടി എ മേഖലയിൽ കാറുകൾ ലക്ഷ്യമിട്ട് വാഹനമോഷണ സംഘത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായും പീൽ റീജിയണൽ പോലീസ് അറിയിച്ചു.

മൂന്ന് മാസം നീണ്ടു നിന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥർ ഏഴ് സെർച്ച് വാറണ്ടുകൾ നടപ്പിലാക്കുകയും, ഏകദേശം 10 മില്യൺ ഡോളർ വിലയുള്ള വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്തു, മോഷണവുമായി ബന്ധപ്പെട്ട് 29 നും 48 നും ഇടയിൽ പ്രായമുള്ള നാല് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

മിസിസാഗയിൽ നിന്നുള്ള ഇമാദ് അസ്സി (29), അൽതയേബ് ബ്രാഫ്‌കാനി (29); നോർത്ത് യോർക്കിൽ നിന്നുള്ള റഫർ അറ്റ് ഫാരിസ് മുസ്തഫ ഖതാബെ (44) അറോറയിലെ 48 കാരനായ മൈക്കൽ സുറൈക്കാത്തുമാണ് അറസ്റ്റിലായത്. മോഷണം, വഞ്ചന, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശം വയ്ക്കൽ തുടങ്ങി 34 കേസുകളാണ് പ്രതികൾക്കെതിരെയുള്ളത്.

ടൊറന്റോയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ട്, അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഗാരേജുകൾ, റെസിഡൻഷ്യൽ പാർക്കിംഗ് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾ സംഘം ലക്ഷ്യമിട്ടതായി പോലീസ് പറയുന്നു. മോഷ്ടിച്ച വാഹനങ്ങൾ കണ്ടെയ്‌നറുകളിൽ കയറ്റി ട്രക്കിലോ ട്രെയിനിലോ മോൺട്രിയൽ തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്.

ബ്രാംപ്ടൺ, മോൺ‌ട്രിയൽ, ജർമ്മനി, സ്പെയിൻ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ 25 കണ്ടെയ്‌നറുകൾ ഉദ്യോഗസ്ഥർ തടഞ്ഞുവെന്ന് പോലീസ് പറയുന്നു. മോഷണം പോയ വാഹനങ്ങളിൽ പലതും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് കടത്തുന്നതിനുള്ളതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വാഹന മോഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് തന്റെ സേനയുടെ മുൻഗണനയാണെന്ന് പീൽ പോലീസ് മേധാവി നിഷാൻ ദുരയപ്പ പറഞ്ഞു. 2022-ൽ കണ്ടെടുത്ത ഏകദേശം 2,400 മോഷ്ടിച്ച വാഹനങ്ങൾക്ക് പുറമേ, ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ ഉദ്യോഗസ്ഥർ 500-ലധികം വാഹനങ്ങൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

About The Author

error: Content is protected !!