https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
വിമാനങ്ങളിലും ട്രെയിനുകളിലും ആഭ്യന്തര യാത്രകൾക്കും വിദേശത്തേക്ക് പോകുന്ന അന്താരാഷ്ട്ര യാത്രകൾക്കുമുള്ള കോവിഡ്-19 വാക്‌സിൻ നിർദ്ദേശങ്ങൾ അവസാനിപ്പിക്കുന്നതായി പദ്ധതിയിട്ട് ഫെഡറൽ സർക്കാർ. സാഹചര്യങ്ങൾ മാറിയാൽ, നടപടികൾ വീണ്ടും പുനഃക്രമീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പദ്ധതി നടപ്പിലായാൽ എല്ലാ ബ്യൂറോക്രാറ്റുകളും വാക്സിനേഷൻ എടുക്കണമെന്ന ആവശ്യകത ഒഴിവാക്കുകയും അതുപോലെ വാക്സിനേഷൻ എടുക്കാത്ത കനേഡിയൻമാർക്ക് വിമാനങ്ങളിലും ട്രെയിനുകളിലും ആഭ്യന്തര യാത്രക്കും, വിദേശയാത്ര ചെയ്യുന്നതിനും വഴിയൊരുക്കും. ജൂൺ 20 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവും കാലതാമസത്തിനും മറുപടിയായി ചില പൊതുജനാരോഗ്യ നടപടികളിൽ ഇളവ് വരുത്താൻ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വ്യവസായ സംഘടനകളിൽ നിന്നും സർക്കാരിന് സമ്മർദ്ദമുണ്ടായിരുന്നു. ഒമിക്‌റോൺ വേരിയന്റിനെതിരായ ഫലപ്രദമായ സംരക്ഷണത്തിന് മൂന്നാമതായി, ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ തെരേസ ടാം അഭിപ്രായപ്പെട്ടു.
വിമാനത്താവളങ്ങളിൽ ക്രമരഹിതമായ കോവിഡ്-19 പരിശോധന താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഫെഡറൽ സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കൂടുതൽ സുരക്ഷാ സ്ക്രീനിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുക, ടൊറന്റോയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ കൂടുതൽ കസ്റ്റംസ് കിയോസ്‌കുകൾ ചേർക്കുക തുടങ്ങി എയർപോർട്ട് തിരക്ക് പരിഹരിക്കാൻ ഒട്ടാവ മറ്റ് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി അൽഗബ്ര അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു