November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ജൂൺ മുതൽ ഒട്ടാവയിലെ ടാക്സി നിരക്കുകളിൽ 10% വർദ്ധനവുണ്ടാകും

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ഒട്ടാവയിലെ ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ ശുപാർശ ചെയ്ത് ടാക്സി കമ്പനികൾ ഒട്ടാവ ബൈലോ ആൻഡ് റെഗുലേറ്ററി സർവീസസ് ഡയറക്ടർ റോജർ ചാപ്‌മാന് കത്ത് നൽകി. ശുപാർശ അംഗീകരിച്ചാൽ ജൂണിൽ ഒട്ടാവയിലെ ടാക്സി നിരക്കുകൾ 10% വർദ്ധിപ്പിച്ചേക്കും. ഒരു ക്യാബ് റൈഡിന്റെ ഫ്ലാറ്റ് നിരക്കായ 3.45 ഡോളറിൽ നിന്ന് 3.80 ഡോളറായും, ഓരോ 86 മീറ്ററിനും 18 സെന്റിലേക്കും ഉയരും.

10 കിലോമീറ്റർ യാത്രയുടെ ചെലവ് 21.78 ഡോളറിൽ നിന്ന് 24.42 ഡോളറായും, 15 കിലോമീറ്റർ യാത്രയ്ക്ക് 31.08 ഡോളറിൽ നിന്ന് 34.88 ഡോളറായി വർദ്ധിക്കും. ഇന്നത്തെ യാത്രയേക്കാൾ 3.80 ഡോളർ അധികം നൽകേണ്ടി വരും. ടാക്‌സി നിരക്കുകളിൽ 10 ശതമാനം വർധനവ് ആവശ്യപ്പെട്ട് കവൻട്രി കണക്ഷനുകളും ക്യാബ് ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന യൂണിയനും ഒട്ടാവ ബൈലോ ആൻഡ് റെഗുലേറ്ററി സർവീസസ് ഡയറക്ടർ റോജർ ചാപ്‌മാന് കത്തയച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടാക്സി സർവീസുകളുടെ പ്രവർത്തനച്ചെലവ് 20% വർദ്ധിച്ചതായി സിറ്റി ഓഫ് ഒട്ടാവ സ്റ്റാഫ് റിപ്പോർട്ടിൽ പറയുന്നു. 2016-ൽ നിർബന്ധിത വാണിജ്യ പൊതു ബാധ്യതാ ഇൻഷുറൻസ് പോളിസി 2 മില്യണിൽ നിന്ന് 5 മില്യൺ ഡോളറായി ഉയർത്തുകയും ചെയ്തതോടെ നിലവിലെ പ്രവർത്തന ചെലവ് താങ്ങാനാകില്ലെന്ന് ഒട്ടാവ ടാക്സി കമ്പനിയായ കവെൻട്രി കണക്ഷൻസ് പ്രസിഡന്റ് മാർക്ക് ആന്ദ്രേ വേയും യൂണിഫോർ ലോക്കൽ 1688 പ്രസിഡന്റ് അലി എനാദും അറിയിച്ചു.

2012 മുതൽ ഇൻഷുറൻസ് നിരക്കുകൾ 35 ശതമാനം വർധിച്ചിട്ടുണ്ടെന്നും വാഹനങ്ങൾ വാങ്ങാൻ കൂടുതൽ ചെലവേറിയെന്നും 2012 ലെ അടിസ്ഥാന ഇന്ധനവില ലിറ്ററിന് 1.28 ഡോളറിൽ നിന്ന് ഫെബ്രുവരിയിൽ 1.63 ഡോളറായി കുതിച്ചുയർന്നുവെന്നും കമ്പനികൾ അവകാശപ്പെട്ടു.

നിരക്കുകൾ വർധിപ്പിക്കുന്നതിന് പുറമെ, ഒട്ടാവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രകൾക്കും മിനിമം ചാർജ് 20.00 ഡോളറായി ഉയർത്തണമെന്ന് എയർപോർട്ട് ടാക്സി സർവീസ് ആയ കൺവെന്ററി കണക്ഷൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിറ്റി ആന്റ് പ്രൊട്ടക്റ്റീവ് സർവീസ് കമ്മിറ്റി മെയ് 19 ന് ചേരുന്ന യോഗത്തിൽ ഈ നിർദ്ദേശം ചർച്ച ചെയ്യും. ടാക്‌സി നിരക്ക് 10 ശതമാനം വർദ്ധിപ്പിക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകിയാൽ ജൂൺ 11 ന് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരും. 2010 ലാണ് അവസാനമായി ഒട്ടാവയിലെ ടാക്സി നിരക്കുകൾ 8% വർധിപ്പിച്ചത്.

About The Author

error: Content is protected !!