November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മാസ്ക് നിബന്ധന ഒഴിവാക്കി ഒന്റാറിയോ; എവിടെയെല്ലാം മാസ്ക് നിബന്ധന തുടരണം എന്നതിൽ അവ്യക്തതയോ? വിശദമായി വായിക്കാം…

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ഒന്റാറിയോയുടെ കോവിഡ് നിയന്ത്രങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് ഫോർഡ് സർക്കാർ. സ്‌കൂളുകൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, പലചരക്ക് കടകൾ, ബാറുകൾ, ജിമ്മുകൾ തുടങ്ങി പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് ഒന്റാറിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കീരൻ മൂർ അറിയിച്ചു.

മാർച്ച് ആദ്യവാരം ഒന്റാറിയോയിൽ ഫോർഡ് സർക്കാർ വാക്‌സിൻ പാസ്‌പോർട്ടുകളും ഒഴിവാക്കിയിരുന്നു. ഉയർന്ന വാക്സിനേഷൻ നിരക്കും, പ്രതിദിന കേസുകളുടെ എണ്ണത്തിലുള്ള കുറവും കാരണം മാസ്‌ക് നിബന്ധന നീക്കം ചെയ്യുന്നത് സുരക്ഷിതമാണെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഒന്റാറിയക്കാരിൽ 89 ശതമാനം പേരും പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ട്.

മാസ്ക് ധരിക്കണോ വേണ്ടയോ എന്നുള്ളത് ഓരോ വ്യക്തികൾക്കും തീരുമാനാമെടുക്കാം. എന്നാൽ ഏപ്രിൽ 27 വരെ ഇൻഡോർ ഏരിയകളും വാഹനങ്ങളും ഉൾപ്പെടെയുള്ള പൊതുഗതാഗതം, കെയർ ഹോമുകൾ, ആശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രം, ഡോക്ടർമാരുടെ ഓഫീസുകൾ, രോഗപ്രതിരോധ ക്ലിനിക്കുകൾ, ലബോറട്ടറികൾ, മാതൃകാ ശേഖരണ കേന്ദ്രങ്ങൾ, ദീർഘകാല പരിചരണവും റിട്ടയർമെന്റ് ഹോമുകളും, ആരോഗ്യപരമായും സാമൂഹികമായും ദുർബലരായ വ്യക്തികൾക്ക് പരിചരണവും സേവനങ്ങളും നൽകുന്ന ഷെൽട്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും മൂർ അറിയിച്ചു. എന്നാൽ സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഫോർഡ് സർക്കാർ മാസ്ക് നിരോധനം നീക്കം ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

About The Author

error: Content is protected !!