Join for daily Canada Malayalam News
https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0
ഇമിഗ്രേഷൻ-പ്രോസസ്സിംഗിനുള്ള കാലതാമസം കാനഡയിലും വിദേശത്തും അപേക്ഷകരെ അനിശ്ചിതത്വത്തിലാക്കുകയാണ്. കാനഡയുടെ ബാക്കപ്പ് ഇമിഗ്രേഷൻ സംവിധാനത്തിലൂടെ പെർമനന്റ് റെസിഡൻസി (പിആർ) അപേക്ഷയ്ക്കായി കാത്തിരുന്ന് മടുത്തിരിക്കുകയാണ് പല അപേക്ഷകരും. ഓൺലൈൻ ഫോമുകൾ, ഇമെയിലുകൾ, കോളുകൾ എന്നിവയിലൂടെ ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) എന്നിവയുമായി രണ്ട് വർഷത്തിലേറെയായി, ഈ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് പ്രോസസ്സിംഗ് ആണ് എന്ന പ്രതികരണങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് പല അപേക്ഷകരും കുറ്റപ്പെടുത്തുന്നു.
പ്രവിശ്യ നാമനിർദ്ദേശം ചെയ്യുന്ന ഇമിഗ്രേഷൻ സ്ട്രീമായ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) വഴി പിആർ അപേക്ഷകൾ സമർപ്പികച്ചവർക്കും ഇതേ അവസ്ഥയാണെന്നാണ് പറയുന്നത്. 2020 ജനുവരി മുതൽ ചില ഫയലിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണ് അപേക്ഷകർ പറയുന്നത്. ഇതിനു വേണ്ട നടപടികൾ ഗവൺന്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലായെന്ന് അപേക്ഷകർ കുറ്റപ്പെടുത്തി.
നിലവിലുള്ള കോവിഡ്-19 പാൻഡെമിക്കിനിടയിൽ പ്രോസസ്സിംഗ് കാലതാമസം നേരിട്ടതായി ഐർസിസി തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ രണ്ട് വർഷത്തോളമായിട്ടും വകുപ്പിന്റെ ഒട്ടുമിക്ക ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. കൂടാതെ നിരവധി അപേക്ഷകരും തങ്ങളുടെ ഫയലുകൾ പരിശോധിക്കാൻ വ്യക്തമായ മാർഗമില്ലാതെ അനിശ്ചിതത്വത്തിൽ അകപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഐആർസിസിയിൽ നിന്ന് ലഭിച്ച ഡാറ്റ അനുസരിച്ച്, കാനഡയിൽ ഒക്‌ടോബർ 27 വരെ ഏകദേശം 1.8 മില്യൺ ഇമിഗ്രേഷൻ അപേക്ഷകൾ ബാക്ക്‌ലോഗ് ഉണ്ട്. പാൻഡെമിക്കിന് മുമ്പ്, പിആർ ആപ്ലിക്കേഷനുകളുടെ പ്രോസസ്സിംഗ് സമയം ശരാശരി ആറ് മാസമായിരുന്നു. ഇപ്പോൾ അത് രണ്ട് വർഷമായി മാറിയിരിക്കുന്നു.
ഈ കാലതാമസം മൂലം വിസ പുതുക്കുന്നതിനായി ഏകദേശം 12,000 ഡോളർ ചെലവഴിച്ചതായി ഒരു അപേക്ഷകൻ പറയുകയുണ്ടായി. ഐആർസിസിയുടെ സുതാര്യതയുടെയും ആശയവിനിമയത്തിന്റെയും കാര്യത്തിൽ, ഉത്തരവാദിത്തം ഇല്ലായെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. “ഐആർസിസിയിൽ വിളിച്ച് മണിക്കൂറുകളോളം ഹോൾഡ് ചെയ്ത ശേഷം, കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നില്ല അല്ലെങ്കിൽ സിസ്റ്റം തകരാറിലാണെന്ന് എന്ന് പറയുന്നു. എംപിമാരുമായി ബന്ധപ്പെട്ടാലും അവരും ഒന്നും ചെയ്യുന്നില്ല,” എന്ന് വികാരഭരിതനായി ഒരു അപേക്ഷകൻ പറഞ്ഞു. ഇതിലുള്ള കാലതാമസം പരിഹരിക്കുന്നതിന് വേണ്ട തുടർനടപടികൾ ഗവൺന്മെന്റിന്റെ ഭാഗത്തുനിന്ന് എത്രയും പെട്ടന്ന് ഉണ്ടാകണമെന്നും ഇല്ലായെങ്കിൽ ട്രൂഡോ ഗവൺന്മെന്റിന് മേലുള്ള വിശ്വസ്തതയെ ഇത് ചോദ്യം ചെയ്യപ്പെടുമെന്നും ഉറപ്പാണ്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു