November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടൊറന്റോയിൽ മെനിംഗോകോക്കൽ രോഗം ബാധിച്ച് ഒരാൾ മരിച്ചു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ടൊറന്റോയിൽ മെനിംഗോകോക്കൽ രോഗം മൂലം ഒരാൾ മരിക്കുകയും രണ്ട് പേർക്ക് അണുബാധ സ്ഥിതീകരിക്കുകയും ചെയ്തതായി ടൊറന്റോ പബ്ലിക് ഹെൽത്ത് ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 20 നും 30 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്കാണ് അപൂർവമായ സെറോഗ്രൂപ്പ് സി മെനിംഗോകോക്കൽ രോഗം ബാധിച്ചത്.

ടൊറന്റോയിൽ വാക്സിനേഷനുകൾ ലഭ്യമായതിനാൽ ബാക്ടീരിയ അണുബാധ താരതമ്യേന അപൂർവമാണ്. ടൊറന്റോയിൽ മിക്ക ആളുകളും ഏകദേശം ഒരു വയസ്സ് പ്രായത്തിലും ഹൈസ്കൂളിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കും. അതിനാൽ ടൊറന്റോയിലെ മിക്ക വിദ്യാർത്ഥികൾക്കും വാക്സിൻ ലഭിച്ചിട്ടുണ്ടാകും. രോഗം ബാധിച്ചവർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്തത് കൊണ്ടോ അല്ലെങ്കിൽ വാക്സിൻ പതിവായി ലഭ്യമല്ലാത്ത ഒരു രാജ്യത്ത് നിന്ന് വന്നതുകൊണ്ടോ, ആകാം ഇവർക്ക് രോഗം ബാധിച്ചതെന്നും, രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരിൽ ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സെറോഗ്രൂപ്പുകൾ എ, ബി, സി, ഡബ്ല്യു-135, വൈ എന്നിവയാണ് ലോകമെമ്പാടുമുള്ള ഏറ്റവും പ്രധാനപ്പെട്ട രോഗകാരികൾ. രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും, ചുമയിലൂടെയും, ഭക്ഷണ പാത്രങ്ങൾ, കപ്പുകൾ, സിഗരറ്റുകൾ, സംഗീതോപകരണങ്ങൾ എന്നിവ പോലുള്ള സാധാരണ വസ്തുക്കൾ പങ്കിടുന്നതിലൂടെയും അണുബാധ പകരാം. പനി, വേദന, സന്ധി വേദന, തലവേദന, കഴുത്ത് ഞെരുക്കം, ഫോട്ടോഫോബിയ എന്നിവയാണ് അണുബാധയുടെ ലക്ഷണങ്ങൾ. ഇൻകുബേഷൻ കാലയളവ് 2 മുതൽ 10 ദിവസം വരെയാണ്. ഈ രോഗം പ്രധാനമായും കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും കാണപ്പെടുന്നു.

ആറ് കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട 2001 ലാണ് കാനഡയിൽ അവസാനമായി രോഗം ഉണ്ടായതെന്ന് ടൊറന്റോ പബ്ലിക് ഹെൽത്ത് ഏജൻസിഅറിയിച്ചു.

About The Author

error: Content is protected !!