https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ആഘോഷ പൊലിമയുടെ പൊടി പൂരത്തിന് നയാഗ്രയിൽ തിരശീല ഉയരുകയായി. ഒത്തുകൂടലിന്റെയും ആഘോഷത്തിന്റെയും ആവേശത്തിന്റെയും തിരകൾ ഉയർത്തികൊണ്ട് നയാഗ്രയുടെ മണ്ണിൽ മറ്റൊരു വിസ്മയ രാവ് കൂടി “സൗഹാർദ രാവ്”. നയാഗ്ര മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “സൗഹാർദ രാവ്” മെയ് 14 ശനിയാഴ്ച്ച വൈകീട്ട് ആറുമണി മുതലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വിശിഷ്ട അഥിതിയായി പ്രശസ്ത തെന്നിത്യൻ സിനിമാതാരം മന്യ നായിഡു പങ്കെടുക്കും.
ചടങ്ങിൽ നയാഗ്രയിലെ ആദ്യകാല മലയാളികളായ മാത്യു കപ്പുക്കാട്ട്, ജോർജ് ആൻഡ് ഷേർലി കപ്പുക്കാട്ട്, നെൽസൺ ആൻഡ് അമ്മിണി, ലെസ്ലി ആൻഡ് ആനി, Dr രഘു ആൻഡ് ശോഭ എന്നിവരെ നയാഗ്ര മലയാളി സമാജം ആദരിക്കും. 6944 സ്റ്റാൻലി അവന്യൂ, ഔർ ലേഡി ഓഫ് പീസ് പാരിഷ് ഹാൾ, നയാഗ്രയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജിയോ ജോസ് ആണ് ഗ്രാൻഡ് സ്പോൺസർ, തോംസൺ സ്കറിയ, രഞ്ജു കോശി, ക്രിസ് ലാമനിൽ എന്നിവരാണ് “സൗഹാർദ രാവ്” പരിപാടിയുടെ സ്പോൺസർമാർ. നയാഗ്ര മലയാളി സമാജം പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ആഷ്‌ലി ജോസഫ്, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ പിന്റോ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
നയാഗ്ര റീജിയണിലെ എല്ലാ വിഭാഗത്തിൽപ്പെട്ട മലയാളികളെയും ഒരു പ്രസ്ഥാനത്തിന്റെ കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് നയാഗ്ര മലയാളി സമാജം പ്രവർത്തിക്കുന്നത്. ഗ്രിംസ്ബി, സെന്റ് കാതറൈൻസ്, തോറോൾഡ്, നയാഗ്ര ഫാൾസ്, നയാഗ്ര ഓൺ ദി ലേയ്ക്ക്, പോർട്ട് കോൾബോൺ, ഫോർട്ട് എറി, വെലന്റ് എന്നീ പ്രദേശങ്ങളെയാണ് നയാഗ്ര മലയാളി സമാജത്തിനു കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയിൽ ജാതി, മതം, രാഷ്ട്രീയം എന്നീ തരംതിരിവുകൾ ഇല്ല എന്നതാണ് നയാഗ്ര മലയാളി സമാജത്തിന്റെ പ്രത്യേകത.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു