November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ശൈത്യകാലത്ത് നയാഗ്ര വെള്ളച്ചാട്ടം കാനഡയെ അവിശ്വസനീയമാംവിധം മനോഹരമാക്കുന്നു

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

തണുത്തുറഞ്ഞ താപനില ഭയാനകമായിരിക്കുമെങ്കിലും, ശൈത്യകാലത്ത് അതുല്യമായ മഞ്ഞുപാളികളാൽ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഭംഗി കൂട്ടുകയാണ്. തണുത്തുറയാൻ തുടങ്ങുന്ന ഒരു വലിയ ജലാശയം എന്നുവേണം നയാഗ്ര വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കാൻ. നിങ്ങൾ യു.എസ്.എയിലും കാനഡയിലുമാണെങ്കിൽ, പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം ശൈത്യകാലത്ത് കാണുമ്പോൾ ജീവിതത്തിലെ കൺകുളിരുന്ന കാഴ്ച്ചയായി മാറും എന്ന നിസംശയം പറയാം. കാനഡയുടെ ടൊറന്റോയിൽ നിന്ന് ഒരു മണിക്കൂർ മാത്രം അകലെയാണ് നയാഗ്ര വെള്ളച്ചാട്ടം.

തണുത്തുറഞ്ഞ നയാഗ്ര വെള്ളച്ചാട്ടം കാണുമ്പോൾ, നിങ്ങളെ ഒരു ശീതകാല വിസ്മയഭൂമിയിലേക്ക് കൊണ്ടുപോകുന്നുവെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. ഇത് കാണുവാൻ സന്ദർശകർ എല്ലാ ശൈത്യകാലത്തും തണുപ്പിനെ അതിജീവിച്ച് വരുന്നത് പതിവാണ്. എന്നാൽ ഈ കോവിഡ് കാലഘട്ടത്തിലും ഇത് കാണാൻ വരുന്ന സന്ദർശകരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടില്ല എന്നതുതന്നെ ഒരു അത്ഭുതമാണ്.

വെള്ളച്ചാട്ടത്തിന്റെ ചുറ്റുപാടിൽ മഞ്ഞും മഞ്ഞും മൂടിയ ചില ഭാഗങ്ങളും കാണുമ്പോൾ നാർനിയ സിനിമയിലെ ലൊക്കേഷനിൽ ആണോ എന്ന് തോന്നുന്നതിൽ തെറ്റുപറയാനാകില്ല. പാറകളുടെ വശങ്ങളിൽ കൂറ്റൻ ഐസ് പാളികൾ പൊതിഞ്ഞുക്കിടക്കുന്നതും മനോഹരമായാ ഭംഗി നൽകുന്നു എന്ന് നിസംശയം പറയാം. എല്ലാ ശൈത്യകാലത്തും ചില ഇതിഹാസ ഷോട്ടുകൾ ലഭിക്കാൻ ഫോട്ടോഗ്രാഫർമാർ വരുന്നതും ഈ ശൈത്യകാലത്താണ്.

തണുത്തുറഞ്ഞ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങൾ എല്ലാ ശൈത്യകാലത്തും ശ്രദ്ധ ആകർഷിക്കുന്നു. കാനഡയിലെ ഒന്റാറിയോയ്ക്കും യുഎസ്എയിലെ ന്യൂയോർക്കിനും ഇടയിലുള്ള അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. കനേഡിയൻ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഹോഴ്സ്ഷൂ വെള്ളച്ചാട്ടം മൂന്ന് വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും വലുതാണ്. അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയിൽ ഫാൾസ് എന്നിവ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് സ്ഥിതി ചെയ്യുന്നത്.

About The Author

error: Content is protected !!