https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കഴിഞ്ഞ ഒരു മാസത്തിനിടയിൽ മിസ്സിസാഗയിലെയും ബ്രാംപ്ടണിലെയും വീടുകൾ, റെസ്റ്റോറന്റുകൾ, സ്റ്റോറുകൾ എന്നിവക്ക് നേരെ 67 മോഷണമുൾപ്പെടെയുള്ള ആക്രമണ സംഭവങ്ങൾ ഉണ്ടായതായും, 400 ഓളം വാഹനങ്ങൾ ഈ പ്രദേശങ്ങളിൽ നിന്ന് മോഷണം പോയതായും പീൽ റീജിയണൽ പോലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അതിൽ 30 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പീൽ റീജിയണൽ പോലീസ് രേഖപ്പെടുത്തിയ ക്രൈം മാപ്പിംഗ് ഡാറ്റ അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 67 ബ്രേക്ക് ആൻഡ് എന്റർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 67 മോഷണ സംഭവങ്ങളിൽ 27 എണ്ണം വീടുകൾ അല്ലെങ്കിൽ അപ്പാർട്ട്‌മെന്റുകൾ പോലുള്ള താമസ സ്ഥലങ്ങളിൽ സംഭവിച്ചതാണ്. ബാക്കിയുള്ള 40 സംഭവങ്ങൾ റെസ്റ്റോറന്റുകൾ, സ്റ്റോറുകൾ, ഗ്യാസ് സ്റ്റേഷനുകൾ, നിർമ്മാണ സൈറ്റുകൾ, ഫാർമസികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നടന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 15 വരെ പ്രദേശത്ത് 392 കാർ മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം ഒരു മാസത്തെ ഈ കാലയളവിൽ 91 ട്രക്കുകളും 5 മോട്ടോർ സൈക്കിളുകളും 296 കാറുകളും മിസ്സിസാഗയിൽ നിന്നും ബ്രാംപ്ടണിൽ നിന്നും മോഷ്ടിക്കപ്പെട്ടമേഖലയിൽ പ്രതിദിനം ശരാശരി 13 വാഹനങ്ങൾ മോഷണം പോകുന്നുവെന്നാണ് റിപ്പോർട്ട്. 224 മോഷണങ്ങൾ മിസിസാഗയിലും ബാക്കി 168 സംഭവങ്ങൾ ബ്രാംപ്ടണിലും നടന്നു.
സമീപ മാസങ്ങളിൽ കാർ മോഷണം ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന ആശങ്കയാണ്, എന്നാൽ ഈ പ്രവണത തടയാൻ പീൽ പോലീസ് സജീവമായി പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. വാഹനത്തെക്കുറിച്ചും വിൽപ്പനക്കാരനെക്കുറിച്ചും കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കണമെന്നും ഈ വിവരങ്ങൾ ശേഖരിക്കുന്നത് വരെ പണമൊന്നും നൽകരുതെന്നും പീൽ റീജിയണൽ പോലീസ് മുന്നറിയിപ്പിൽ പറയുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു