https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
11 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 200-ലധികം മോഷ്ടിച്ച വാഹനങ്ങൾ വീണ്ടെടുത്തതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു. നിരവധി വാഹന മോഷണ സംഘങ്ങളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും പീൽ റീജിയണൽ പോലീസ് പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തെ മൾട്ടി-ജൂറിസ്‌ഡിക്ഷണൽ അന്വേഷണത്തിന്റെ ഫലമായിട്ടാണ് ഈ വാഹന മോഷ്ട്ടാക്കളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പീൽ റീജിയണൽ പോലീസ് കൊമേഴ്‌സ്യൽ ഓട്ടോ ക്രൈം ബ്യൂറോയും നിരവധി നിയമ-നിർവ്വഹണ ഏജൻസികളുമായി ചേർന്നാണ് ഈ മൾട്ടി-ജൂറിസ്‌ഡിക്ഷണൽ അന്വേഷണം നടത്തിയത്.
ഹാൾട്ടൺ റീജിയണൽ പോലീസ്, യോർക്ക് റീജിയണൽ പോലീസ്, ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് എന്നിവയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ച് പീൽ റീജിയണൽ പോലീസ് “പ്രോജക്റ്റ് ഹൈ 5” ആരംഭിച്ചത്. ഒന്റാറിയോ ഗവൺമെന്റ്, നൽകിയ ഫണ്ടിംഗിലൂടെ ആണ് കേസ് അനേഷണം മുന്നോട്ട് പോയത്. അന്വേഷണ സംഘത്തിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി, മിസിസാഗ, പോർട്ട് ഓഫ് മോൺട്രിയൽ – SPVM പോലീസ്, ഇക്വിറ്റ് അസോസിയേഷൻ, പോർട്ട് ഓഫ് ഹാലിഫാക്സ്, ഹാലിഫാക്സ് പോലീസ് സർവീസ് എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളും ഉണ്ടായിരുന്നു.
ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ താമസക്കാരിൽ നിന്ന് നിരവധി വാഹനങ്ങളാണ് മോഷ്ട്ടിക്കപ്പെട്ടിരുന്നത്. മോഷണം വർധിച്ചതോടെ പോലീസ് പ്രോജക്ട് ഹൈ 5 ആരംഭിച്ചത്. ടൊയോട്ട ഹൈലാൻഡർ, ഹോണ്ട സിആർവി, ഫോർഡ് എഫ്150, റേഞ്ച് റോവർ, ലെക്സസ് എസ്‌യുവി മോഡലുകൾ എന്നിവയാണ് ഏറ്റവും സാധാരണയായി മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ. രാത്രികാലങ്ങളിലാണ് മോഷണങ്ങൾ കൂടുതൽ നടന്നിരുന്നത്, മോഷ്ട്ടിച്ച വാഹനങ്ങൾ ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ കയറ്റി അമേരിക്കയിലേക്കും ഒന്നിലധികം പശ്ചിമാഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയായിരുന്നു മോഷ്ടാക്കൾ ചെയ്‌തിരുന്നത്.
ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ഏറ്റവും പ്രബലമായ സംഘടിത ക്രൈം റിങ്ങുകളിൽ ഒന്നിനെ വിജയകരമായി വലയിലാക്കാൻ പൊലീസിന് സാധിച്ചു. കമ്മ്യൂണിറ്റികളിൽ നിന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾക്കൊപ്പം തുടർന്നും പ്രവർത്തിക്കുമെന്ന് ഇൻവെസ്റ്റിഗേറ്റീവ് ആൻഡ് എമർജൻസി സർവീസസ് ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് പറഞ്ഞു.
അന്വേഷണത്തിന്റെ ഫലമായി ഒന്റാറിയോ പ്രവിശ്യയിൽ വ്യാജമായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് കയറ്റുമതി ചെയ്തതും ക്ലോൺ ചെയ്ത വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പറുകളിൽ രജിസ്റ്റർ ചെയ്തതുമായ വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞതായും, കൂടാതെ പ്രവിശ്യയിലും വടക്കേ അമേരിക്കയിലുടനീളവും കൂടുതൽ വാഹനങ്ങൾ പോലീസ് പിടിച്ച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന് അറിയിച്ചു.
അന്വേഷണത്തിന്റെ ഫലമായി 24 വ്യക്തികൾക്കെതിരെ വാഹന മോഷണത്തിനെതിരെ കുറ്റം ചുമത്തയിട്ടുണ്ട്. 217 വാഹനങ്ങൾ ഇതിലൂടെ കണ്ടെടുത്തു, ഈ വാഹനങ്ങളുടെ മൂല്യം ഏകദേശം $11.1 ദശലക്ഷം വരുമെന്നും പോലീസ് പറഞ്ഞു. മയക്കുമരുന്ന്, തോക്കുകൾ, 100,000 കനേഡിയൻ ഡോളറും, വ്യാജ സർക്കാർ രേഖകൾ, വ്യാജ ഓട്ടോമൊബൈൽ രേഖകളും ഉപകരണങ്ങളും പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുന്നു, കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊമേഴ്‌സ്യൽ ഓട്ടോ ക്രൈം ബ്യൂറോയിലെ അന്വേഷണ ഉദ്യോഗസ്ഥരെ (905) 453–2121 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു