November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ വീട് വാങ്ങുന്നതിൽ വിദേശികൾക്ക് 2 വർഷത്തേക്ക് വിലക്ക്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

പാർപ്പിട പ്രതിസന്ധി നേരിടുന്ന പ്രദേശവാസികൾക്ക് കൂടുതൽ വീടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാനഡയിൽ വിദേശികൾക്ക് റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള നിരോധനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. രണ്ടു വർഷത്തേക്കാണ് വിലക്ക്. നിരോധനം നഗര വാസസ്ഥലങ്ങൾക്ക് മാത്രമേ നിലവിൽ ബാധകമാകൂ എന്നാൽ വേനൽക്കാല കോട്ടേജുകൾ പോലുള്ള വിനോദ വസ്‌തുക്കൾക്ക് ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കി.

രാജ്യത്തേക്ക് കുടിയേറിയ പൗരത്വം ഇല്ലാത്ത സ്ഥിരതാമസക്കാർക്ക് വീട് വാങ്ങുന്നതിന് തടസ്സമില്ല. അതേപോലെ വിദ്യാർഥികൾക്കും അഭയാർത്ഥികൾക്കും ഇളവുകൾ നൽകിയിട്ടുണ്ട്. ഇതിന് പുറമേ കാനഡ സ്വദേശികളായ ജീവിതപങ്കാളികളുള്ളവരെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നിലധികം യൂണിറ്റുകൾ ഉൾപ്പെടുന്ന വാസസ്ഥലങ്ങൾ വാങ്ങുന്ന വിദേശികൾക്കും വിലക്ക് ബാധകമായിരിക്കില്ല. വിദേശികൾ വീടുകൾ വാങ്ങുന്നതിന് വിലക്കേർപ്പടുത്തിയാൽ തദ്ദേശീയർക്ക് കൂടുതൽ ഫലം നൽകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

നിക്ഷേപമെന്ന നിലയിൽ വീടുകൾ വാങ്ങുന്നത് കോവിഡിന് ശേഷം കാനഡയിൽ വർദ്ധിച്ചു, ഇത് വസ്തുവിലയെ കുത്തനെ ഉയർത്തിയെന്ന് കാനഡയിലെ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. വിലവർധനവും ഭവനക്ഷാമവും രാജ്യത്തെ പ്രധാന പ്രശ്നമായി തീർന്ന സാഹചര്യത്തിൽ 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് നിലവിലെ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോ ഉറപ്പുനൽക്കുകയും ചെയ്തിരുന്നു. നിക്ഷേപകർ വീടുകൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ ഉപയോഗിക്കാത്ത വീടുകളുടെ എണ്ണം രാജ്യത്ത് വർധിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പറയുന്നതനുസരിച്ച്, കാനഡയിലെ ശരാശരി ഭവന വില 2022 ആദ്യം 800,000 കനേഡിയൻ ഡോളറിന് മുകളിലെത്തിയിരുന്നു എന്നാൽ കഴിഞ്ഞ മാസം 630,000 ഡോളർ ആയി കുറഞ്ഞു, കൂടാതെ വാൻകൂവർ, ടൊറന്റോ തുടങ്ങിയ പ്രധാന വിപണികളും ആളൊഴിഞ്ഞ വീടുകൾക്ക് നികുതി ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2030 ആകുമ്പോൾ 1.9 കോടി വീടുകൾ വേണ്ടിവരുമെന്നാണ് കാനഡ മോർട്ട്‌ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ ജൂണിൽ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

About The Author

error: Content is protected !!