November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

2 ദിവസത്തിനുള്ളിൽ എഡ്മണ്ടണിൽ ഒരു ഡസനിലധികം ഫോർഡ് F150 ട്രക്കുകൾ മോഷ്ടിക്കപ്പെട്ടു

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ എഡ്‌മണ്ടൻ നഗരത്തിലുടനീളം ഒരു ഡസനിലധികം ഫോർഡ് എഫ് 150 ട്രക്കുകൾ മോഷ്ടിക്കപ്പെട്ടതായി പോലീസ് അറിയിച്ചു. ഇതിനെത്തുടർന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2018, 2019, 2020 മോഡൽ ഫോർഡ് F150 പുഷ്-ബട്ടൺ സ്റ്റാർട്ടുകളുള്ള ട്രക്ക്കളാണ് മോഷണം പോയത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചണ് മോഷ്ടാക്കൾ ട്രക്കുകളിലെ മോഷണ വിരുദ്ധ സംവിധാനത്തെ മറികടക്കുന്നത്.

ടാർഗെറ്റുചെയ്യപ്പെടുന്ന ഈ മോഡലുകളുടെ ഉടമസ്ഥരായ ആളുകൾ ഗാരേജ് പോലുള്ള സുരക്ഷിതമായ സ്ഥലങ്ങളിലോ നല്ല വെളിച്ചമുള്ള, ഉയർന്ന സുരക്ഷാ സംവിധാനമുള്ള സ്ഥലങ്ങളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാനും, വാഹനത്തിൽ നിന്ന് വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യാനും സാധ്യമെങ്കിൽ സ്റ്റിയറിംഗ് വീൽ ലോക്ക് ഉപയോഗിക്കാനും സിറ്റി പോലീസ് നിർദ്ദേശിച്ചു.

ഫോർഡ് എഫ്-150 ട്രക്കുകൾ ജനപ്രിയമായതിനാലും ലോകമെമ്പാടും ചിപ്പുകളുടെ ക്ഷാമം കാരണം വാഹനങ്ങൾ ലഭിക്കാൻ പ്രയാസമാണെന്നതിനാലും ഈ വാഹങ്ങൾ കൂടുതൽ മോഷ്ട്ടിക്കപ്പെടുന്നതായി വാഹന ലോക്ക് സെക്യൂരിറ്റി വിദഗ്ദ്ധൻ ജെഫ് ബേറ്റ്‌സ് പറഞ്ഞു. സാധാരണയായി വാഹനമോഷ്ട്ടാക്കളിൽ ഒരാൾ വാഹനം പാർക്ക് ചെയ്‌തിരിക്കുന്ന പാർക്കിങ്ങിൽ ഉണ്ടായിരിക്കും, മറ്റൊരാൾ വീടിന്റെ വാതിലിനടുത്ത് ആന്റിനയോ റിസീവറോ ഉയർത്തി നിൽക്കുമെന്നും, അടിസ്ഥാനപരമായി അവർ ചെയ്യുന്നത് ഫാക്ടറി കീ ഫോബിന്റെ സിഗ്നൽ വർദ്ധിപ്പിക്കുകയും, അതുവഴി ട്രക്ക് സ്റ്റാർട്ട് ചെയുകയും ചെയ്യുന്നതാണ് പ്രധാനരീതികളെന്ന് ബേറ്റ്‌സ് പറഞ്ഞു. അല്ലെങ്കിൽ ഓൺബോർഡ് ഡയഗ്നോസ്റ്റിക് പോർട്ടലായ OBD2 പോർട്ടിൽ നിന്നും കോഡ് ചെയ്ത ഉപകരണം വഴി വാഹനത്തിനായി ഒരു പുതിയ കീ പ്രോഗ്രാം ചെയുകയും മിനിറ്റുകൾക്കുള്ളിൽ അവർക്ക് ട്രക്കിന്റെ ലോക്ക് തകർക്കാൻ സാധിക്കുകയും ചെയ്യുമെന്ന് ബേറ്റ്‌സ് വിലയിരുത്തി.

ട്രക്കുകൾ സാധാരണയായി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയോ, വീണ്ടും വിൽക്കുകയോ അല്ലെങ്കിൽ പാർട്സുകളായി വിൽക്കുകയോ ആണ് ചെയ്യുക. കാർ അലാറങ്ങൾ, GPS ട്രാക്കിംഗ്, വെഹിക്കിൾ-റിക്കവറി സിസ്റ്റങ്ങൾ എന്നിവ പോലെ നിങ്ങളുടെ വാഹനങ്ങളെ സംരക്ഷിക്കാൻ ആന്റി-തെഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ ബേറ്റ്സ് ശുപാർശ ചെയ്തു. മോഷണങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ 780-423-4567 എന്ന നമ്പറിലോ ക്രൈം സ്‌റ്റോപ്പേഴ്‌സ് 1-800-222-8477 എന്ന നമ്പറിലോ, ഓൺലൈൻ വഴിയോ ബന്ധപ്പെടാൻ പോലീസ് അറിയിച്ചു.

About The Author

error: Content is protected !!